D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മറ്റാരുണ്ട് എന്നല്ലേ ചോദ്യം? ഞങ്ങളുണ്ട്! പോസ്റ്റുമായി വി ഡി സതീശൻ
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച സീറ്റുകളുടെ വിജയം നേടിയതിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റ്മായി മുൻപ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫിന്റെ ആപ്തവാക്യങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് സതീശന്റെ മറുപടി. മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ മറ്റാരുണ്ടെന്ന് നിങ്ങൾ ചോദിച്ചില്ലേ ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ.. ടീം യുഡിഎഫ് കേരളം ജയിച്ചു ഇനി യുഡിഎഫ് നയിക്കും എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച സീറ്റുകളുടെ വിജയം നേടിയതിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റ്മായി മുൻപ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫിന്റെ ആപ്തവാക്യങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് സതീശന്റെ മറുപടി. മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ മറ്റാരുണ്ടെന്ന് നിങ്ങൾ ചോദിച്ചില്ലേ ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ.. ടീം യുഡിഎഫ് കേരളം ജയിച്ചു ഇനി യുഡിഎഫ് നയിക്കും എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

യുഡിഎഫ് കാർ പോലും ഞെട്ടിയ തിരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണ. നീണ്ട 10 വർഷത്തിനുശേഷം അധികാരത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് അണികൾ.. അതേസമയം തന്നെ മുഖ്യമന്ത്രി ആരാണ് എന്ന നിലവിലെ തർക്കത്തിൽ ഇനിയും തീരുമാനമാകാത്ത പക്ഷത്തിൽ കോൺഗ്രസിൽ പുകച്ചിലുകൾ ഉണ്ടാകുമോ എന്നതും നിർണായകമായ കാര്യമാണ്. നിലവിൽ കെസി വേണുഗോപാൽ, വി‌ഡി സതീശൻ, രമേഷ് ചെന്നിത്തല തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement