D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പിണറായി തന്നെ ഇനിയും മുഖ്യമന്ത്രി! യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം തീരില്ല; വെള്ളാപ്പള്ളി നടേശൻ
കേരളത്തിൽ പിണറായി സർക്കാർ തന്നെ ഇനിയും വരും എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് ഫലങ്ങളിൽ ഒന്നും കാര്യം ഇല്ലെന്നും അതെല്ലാം ഇപ്പോഴും മാറിമറിയാറുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരണത്തിൽ വരാൻ സാധ്യതയില്ല എന്നും അഥവാ വന്നാൽ തന്നെ അവർ തമ്മിലുള്ള കലഹം തീരാൻ തന്നെ സമയമെടുക്കും എന്നും വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾതന്നെ മുഖ്യമന്ത്രിപദത്തിനു വേണ്ടി കലഹം ആരംഭിച്ചു കഴിഞ്ഞു.

തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാർ തന്നെ ഇനിയും വരും എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് ഫലങ്ങളിൽ ഒന്നും കാര്യം ഇല്ലെന്നും അതെല്ലാം ഇപ്പോഴും മാറിമറിയാറുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരണത്തിൽ വരാൻ സാധ്യതയില്ല എന്നും അഥവാ വന്നാൽ തന്നെ അവർ തമ്മിലുള്ള കലഹം തീരാൻ തന്നെ സമയമെടുക്കും എന്നും വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾതന്നെ മുഖ്യമന്ത്രിപദത്തിനു വേണ്ടി കലഹം ആരംഭിച്ചു കഴിഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്നേ ഈ രീതിയിൽ തർക്കിക്കുന്നവർ ഫലം വന്നു കഴിഞ്ഞ തങ്ങൾക്ക് അനുകൂലമാണെന്ന് കണ്ടാൽ എന്തായിരിക്കും സ്ഥിതി എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. കൂടാതെ ബിജെപിയോടുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വിമർശനത്തെയും വെള്ളാപ്പള്ളി നടേശൻ പ്രതികരണം നടത്തി. കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടി കേരളത്തിൽ എക്കൗണ്ട് തുറക്കുന്നതിൽ എന്താണ് തെറ്റ് എന്നും, ഇന്ത്യയിൽ ഇപ്പോൾ പല സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി തന്നെയാണ് ബിജെപിയുടെ ഭരണം അത്ര മോശമാണെന്ന് പറഞ്ഞു തള്ളിക്കളയാൻ സാധിക്കില്ല എന്നും വെള്ളാപ്പള്ളി നടേശൻ.

Leave a Reply

Your email address will not be published. Required fields are marked *

Advertisement