ദളപതി വിജയ് നായകനാകുന്ന ജനനായകൻ എന്ന സിനിമയുടെ പകർപ്പ് ചോർന്ന സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടന്റെ അച്ഛൻ എസ് എ ചന്ദ്രശേഖർ. സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ ചോർന്നു എന്ന വിവരം ലഭിച്ചപ്പോൾ തങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ല എന്നും ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല ആശങ്കകളും വിജയ് ആദ്യം തന്നെ പങ്കുവെച്ചിരുന്നതാണ്. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
പലതരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനൊന്നും പൂർണ്ണമായ തെളിവ് ലഭിക്കാത്തതുകൊണ്ടാണ് അതേക്കുറിച്ച് ഒന്നും തുറന്നു സംസാരിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.ഈ മാസം ഒമ്പതാം തീയതി ആയിരുന്നു ജനനായകന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചത്. സംഭവത്തിൽ ഇതിനോടകം തന്നെ നിരവധി പേരെ അറസ്റ്റ് ചെയ്തു. സിനിമയിലെ ഫ്രീലാൻസ് എഡിറ്റർ ആയ ഒരു വ്യക്തിയാണ് ഇതിലെ പ്രധാന പ്രതി. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ വീഡിയോ ചെറിയ ക്ലിപ്പുകൾ ആക്കിയാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്.



