D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഞങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ല, എല്ലാം പ്രതീക്ഷിച്ചതാണ്; ജനനായകന്റെ ചോർച്ചയിൽ വിജയിയുടെ അച്ഛൻ
ദളപതി വിജയ് നായകനാകുന്ന ജനനായകൻ എന്ന സിനിമയുടെ പകർപ്പ് ചോർന്ന സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടന്റെ അച്ഛൻ എസ് എ ചന്ദ്രശേഖർ. സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ ചോർന്നു എന്ന വിവരം ലഭിച്ചപ്പോൾ തങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ല എന്നും ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല ആശങ്കകളും വിജയ് ആദ്യം തന്നെ പങ്കുവെച്ചിരുന്നതാണ്. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.