D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജ്യോത്സ്യന്റെ മധ്യസ്ഥതയിൽ വിജയിയും സംഗീതയും വേർപിരിയുന്നു; കുട്ടികളെ താൻ ഏറ്റെടുക്കാമെന്ന് നടൻ
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിംഗവും വേർപിരിയുന്ന കാര്യത്തിൽ ധാരണയിൽ എത്തിയതായി സൂചന. അഭിഭാഷകരുടെയും ഇരുകൂട്ടർക്കും അറിയാവുന്ന ഒരു ജ്യോത്സ്യന്റേയും മധ്യസ്ഥതയിലാണ് പരസ്പര ധാരണയോടെ വേർപിരിയാമെന്ന തീരുമാനത്തിലേക്ക് ദമ്പതികൾ എത്തിയത് എന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ന് സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ കോടതി വാദം കേൾക്കാനിരിക്കെയാണ് ഒത്തുതീർപ്പായിയെന്ന തരത്തിലുള്ള വാർത്തകൾ എത്തുന്നത്.

വിജയിക്ക് സിനിമയിലെ ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് സംഗീത സ്വർണലിം​ഗം താരത്തിനെതിരെ വിവാഹമോചന ഹർജി നൽകിയത്. അതേസമയം സംഗീതയുമായി ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോവാൻ വിജയിക്ക് താൽപര്യം ഉണ്ടായിരുന്നതായാണ് സൂചന. ഇതിനുവേണ്ടി കൂടിയാണ് ജ്യോത്സ്യന്റെ മധ്യസ്ഥതയിൽ കാര്യങ്ങൾ മുന്നോട്ടു നീക്കിയിരുന്നത്.

എന്നാൽ വിവാഹമോചനം വേണമെന്ന ഉറച്ചു തീരുമാനത്തിൽ നിൽക്കുകയാണ് സംഗീത എന്നാണ് റിപ്പോർട്ട്. കൂടാതെ നഷ്ടപരിഹാരമായി 250 കോടി രൂപയും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ 250 കോടി രൂപ നൽകിയില്ല എന്ന് 35 കോടി തരാമെന്നാണ് വിജയിയുടെ പക്ഷം. തന്റെ മക്കളെ താൻ നോക്കിക്കോളാം എന്നും വിജയ് പറഞ്ഞതായ് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം വിവാഹമോചന കേസിനിടയിലും വിജയ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *