തിരുവനന്തപുരം: കിളിമാനൂരിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. കിളിമാനൂർ സ്വദേശിയായ സുധർമയാണ് മരിച്ചത്. വീട്ടിലെ കിണറിന്റെ സമീപത്ത് വച്ചാണ് പാമ്പ് കടിയേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം സംസ്ഥാനത്ത് പാമ്പുകടിയേറ്റു മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
കഴിഞ്ഞദിവസം തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചിരുന്നു. വീടിന്റെ മുറിയിൽ ജനൽ തുറന്നിട്ട് ഉറങ്ങുന്നതിനിടെ കട്ടിലിൽ എത്തിയ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് സ്ഥിരീകരിച്ചു.
ചൂട് കൂടുതലായതിനാൽ ജനൽ തുറന്നിട്ടിരുന്നു. ജനലിലൂടെ മുന്തിരിവള്ളികൾ വളർത്തുന്നുണ്ട്. അതുവഴിയാകാം പാമ്പ് അകത്തു കയറിയത് എന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്കൊപ്പം ഉറങ്ങുകയായിരുന്ന സഹോദരനും പാമ്പുകടിയേറ്റിരുന്നു. സഹോദരൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്



