ജപ്പാനിൽ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമായിരുന്നു ജപ്പാനിൽ ഉണ്ടായത്. അതിന് പിന്നാലെയാണ് കുജി തുറമുഖത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതെന്ന് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്.
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിംഗവും വേർപിരിയുന്ന കാര്യത്തിൽ ധാരണയിൽ എത്തിയതായി സൂചന. അഭിഭാഷകരുടെയും ഇരുകൂട്ടർക്കും അറിയാവുന്ന ഒരു ജ്യോത്സ്യന്റേയും മധ്യസ്ഥതയിലാണ് പരസ്പര ധാരണയോടെ വേർപിരിയാമെന്ന തീരുമാനത്തിലേക്ക് ദമ്പതികൾ എത്തിയത് എന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ന് സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ കോടതി വാദം കേൾക്കാനിരിക്കെയാണ് ഒത്തുതീർപ്പായിയെന്ന തരത്തിലുള്ള വാർത്തകൾ എത്തുന്നത്.
കിളിമാനൂരിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. കിളിമാനൂർ സ്വദേശിയായ സുധർമയാണ് മരിച്ചത്. വീട്ടിലെ കിണറിന്റെ സമീപത്ത് വച്ചാണ് പാമ്പ് കടിയേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം സംസ്ഥാനത്ത് പാമ്പുകടിയേറ്റു മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
പാലായിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ - 30 ) ആണ് മരിച്ചത്. ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
തൃണമൂൽ കോൺഗ്രസ് ഉപേക്ഷിച്ച് പുതിയ പാർട്ടി പ്രഖ്യാപനവുമായി പി വി അൻവർ. രാഹുൽ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്ന ആകും തന്റെ പുതിയ പാർട്ടിയുടെ നയം എന്നും പി വി അൻവർ വ്യക്തമാക്കി. അടുത്തമാസം 15ന് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പുതിയ സംഘടന നിലവിൽ വരും.
ലൂസിയാനയിൽ ഒരു പിതാവ് സ്വന്തം കുട്ടികളുൾപ്പെടെ എട്ട് കുട്ടികളെ വെടിവച്ചു കൊന്നു. ഒന്നു മുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രാദേശികസമയം രാവിലെ 5 മണിയോടെ ആയിരുന്നു സംഭവം. തോക്കുധാരിയായ ആക്രമി 10 പേരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. 31 കാരനായ ഷാമർ എൽകിൻസ് ആണ് തന്റെ മക്കളെയടക്കം അതിദാരുണമായി കൊലപ്പെടുത്തിയത്.