വാഷിംഗ്ടൺ : ലൂസിയാനയിൽ ഒരു പിതാവ് സ്വന്തം കുട്ടികളുൾപ്പെടെ എട്ട് കുട്ടികളെ വെടിവച്ചു കൊന്നു. ഒന്നു മുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രാദേശികസമയം രാവിലെ 5 മണിയോടെ ആയിരുന്നു സംഭവം. തോക്കുധാരിയായ ആക്രമി 10 പേരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. 31 കാരനായ ഷാമർ എൽകിൻസ് ആണ് തന്റെ മക്കളെയടക്കം അതിദാരുണമായി കൊലപ്പെടുത്തിയത്.
തുടർന്ന് മോഷ്ടിച്ച കാറിൽ രക്ഷപ്പെട്ടു. കാറിൽ പിന്തുടർന്നെത്തിയ പോലീസ് അക്രമിയെ വെടിവെച്ച് കൊന്നതായും റിപ്പോർട്ട്.വെടിവയ്പ്പില്‍ പരുക്കേറ്റ ഇയാളുടെ ഭാര്യയെ അടക്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് അതേസമയം കുടുംബ കലഹമാണ് ആക്രമണത്തിൽ പിന്നിലെന്നാണ് സൂചന.രണ്ട് വർഷത്തിനിടെ യുഎസിൽ നടന്ന ഏറ്റവും മാരകമായ കൂട്ട വെടിവയ്പ്പായിരുന്നു ഈ ആക്രമണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.



