D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജപ്പാനിൽ ഭൂചലനത്തിന് പിന്നാലെ സുനാമിയും; 80 സെന്റീമീറ്റർ ഉയരത്തിൽ തിരമാലകൾ
ജപ്പാനിൽ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമായിരുന്നു ജപ്പാനിൽ ഉണ്ടായത്. അതിന് പിന്നാലെയാണ് കുജി തുറമുഖത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതെന്ന് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്.

ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമായിരുന്നു ജപ്പാനിൽ ഉണ്ടായത്. അതിന് പിന്നാലെയാണ് കുജി തുറമുഖത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതെന്ന് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53നാണ് ഭൂചലനം അനുഭവപ്പെട്ടത്. വടക്കൻ ജപ്പാനാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കുജി തുറമുഖത്ത് 80 സെന്റീ മീറ്റർ ഉയരത്തിലും മറ്റു പ്രധാന തുറമുഖങ്ങളിൽ 40 cm ഓളം ഉയരത്തിലും തിരമാലകൾ ആഞ്ഞടിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജപ്പാൻ മെട്രോളജിക്കൽ ഏജൻസി തീരദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.സ്ഥിതി ഗതികൾ നേരിടാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര എമർജൻസി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *