D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പീഡനത്തെക്കുറിച്ച് അറിയില്ലെന്ന് കാരവാൻ ഡ്രൈവർ; പരാതി വ്യാജമെന്ന് രഞ്ജിത്ത്
ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി പോലീസിനെ രേഖപ്പെടുത്തിയിരുന്നു. ആ സാഹചര്യത്തിലാണ് പീഡന വിവരം അറിവില്ല എന്ന് കാരവാനിന്റെ ഡ്രൈവർ മൊഴി നൽകിയത്.

സംവിധായകൻ രഞ്ജിത്തിനെതിരെ യുവനടി നൽകിയ പരാതിയിൽ അങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് കാരവാൻ ഡ്രൈവർ. രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയിൽ കാരവാനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു യുവനടി നൽകിയ പരാതി. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി പോലീസിനെ രേഖപ്പെടുത്തിയിരുന്നു. ആ സാഹചര്യത്തിലാണ് പീഡന വിവരം അറിവില്ല എന്ന് കാരവാനിന്റെ ഡ്രൈവർ മൊഴി നൽകിയത്. അതേസമയം തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് രഞ്ജിത്തിന്റെ വാദം.

നടിയുടെ അഭിനയം കൊള്ളില്ല എന്ന് പറഞ്ഞതാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ആരോപിക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം കേസിൽ രഞ്ജിത്തിന്റെ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. കസ്റ്റഡിയിൽ വിട്ട സാഹചര്യത്തിൽ രഞ്ജിത്തുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. തിങ്കളാഴ്ച വൈകുന്നേരം വരെയാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ചൊവ്വാഴ്ച ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതേസമയം കുറ്റകൃത്യം നടന്നു എന്ന് ആരോപിക്കപ്പെടുന്ന കാരവാൻ ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വണ്ടി കൊച്ചിയിൽ എത്തിച്ചു ജാമ്യ ഹർജി പരിഗണിക്കവേ രഞ്ജിത്തിനെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.എന്നാൽ രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് പ്രതിഭാ​ഗം വാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *