ഇതിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി പോലീസിനെ രേഖപ്പെടുത്തിയിരുന്നു. ആ സാഹചര്യത്തിലാണ് പീഡന വിവരം അറിവില്ല എന്ന് കാരവാനിന്റെ ഡ്രൈവർ മൊഴി നൽകിയത്.
നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് രഞ്ജിത്ത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണം എന്നായിരുന്നു രഞ്ജിത്തിനായി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാൽ ഇതെല്ലാം തള്ളി കൊണ്ടാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടത്.
. നടിക്ക് നേരിടേണ്ടിവന്ന ലൈംഗിക ആക്രമണം ഗൗരവത്തിൽ തന്നെയാണ് അമ്മ സംഘടന പരിഗണിക്കുന്നത് എന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം എന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു.
എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷിന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽവെച്ച് കാരവാനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.