യുവ നടിയെ പീഡിപ്പിച്ച സംഭവത്തിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് പ്രത്യേക അന്വേഷണസംഘം സംവിധായകനെ അറസ്റ്റ് ചെയ്തത്. ഇയാൾ ദിവസങ്ങളായി പോലീസിനെ നിരീക്ഷണത്തിൽ ആയിരുന്നു. യുവ നടി നൽകിയ പീഡന പരാതിയിലാണ് പോലീസിന്റെ നടപടി. എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷിന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽവെച്ച് കാരവാനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും തന്നെ കയറി പിടിക്കുകയും ചെയ്തു എന്നുമാണ് നടി ആരോപിക്കുന്നത്. പീഡനശ്രമത്തിനു ശ്രമത്തിന് പിന്നാലെ നടി അവിടെ നിന്നും രക്ഷപ്പെട്ട് പുറത്തേക്കിറങ്ങുകയും തന്റെ സഹപ്രവർത്തകരോട് തനിക്ക് നേരിട്ട് അനുഭവം പറയുകയും ചെയ്തിരുന്നു. രണ്ടുമാസം മുമ്പാണ് സംഭവം. വലിയ രീതിയിലുള്ള മാനസിക പിരുമുറക്കത്തിലൂടെ ആണ് അതിജീവിത കടന്നുപോയത് എന്നാണ് കേസ് അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. തുടർന്ന് കൗൺസിലിങ്ങിന് ശേഷമാണ് നടി പരാതിപ്പെടാൻ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.



