D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ പെൺകരുത്ത്; മേയർ സ്ഥാനത്തേക്ക് തമിഴ്നാട് സ്വദേശിനി റിനി സമ്പത്ത് മത്സരിക്കുന്നു
അമേരിക്കയുടെ തലസ്ഥാനനഗരിയായ വാഷിംഗ്ടൺ ഡിസിയിലെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സ്ഥാനാർത്ഥി എന്ന പ്രത്യേകതയും റിനിക്ക് ഉണ്ട്.

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയുടെ മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യ ദക്ഷിണേന്ത്യൻ സ്ഥാനാർത്ഥിയായി തമിഴ്നാട് സ്വദേശിനിയായ റിനി സമ്പത്ത് ജനവിധി തേടുന്നു. ഡെമോക്രാറ്റിക് പാർട്ടിയെ ആണ് 31 കാരിയായ റിനി പ്രതിനിധീകരിക്കുന്നത്. അമേരിക്കയുടെ തലസ്ഥാനനഗരിയായ വാഷിംഗ്ടൺ ഡിസിയിലെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സ്ഥാനാർത്ഥി എന്ന പ്രത്യേകതയും റിനിക്ക് ഉണ്ട്.

തമിഴ്നാട്ടിലെ തേനിയിൽ ആണ് റിനി ജനിച്ചത്. ഏഴു വയസ്സിലാണ് അമേരിക്കയിലേക്ക് എത്തിയത്. ബാല്യവും കൗമാരവും എല്ലാം അമേരിക്കൻ മണ്ണിൽ ആയിരുന്നു. സൗത്ത് കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നാണ് റിനി ബിരുദം പൂർത്തിയാക്കിയത്. പഠനശേഷം അമേരിക്കൻ സർക്കാർ ഏജൻസികൾ സേവനം നൽകുന്ന പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ ബൂസ് ആലൻ ഹാമിൽട്ടണിൽ സീനിയർ കൺസൾട്ടന്റായി പ്രവർത്തിച്ചു. നിലവിൽ വാഷിംഗ്ടൺ ഡി.സിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താരോസ്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement