D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
“അവർ മോശമായി പെരുമാറിയാൽ…”:ഇറാന് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്
ഇറാന്റെ പുതിയ 14 പോയിന്റ് സമാധാന നിർദ്ദേശം പുനഃപരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അതിന്റെ സാധ്യതകളിൽ അദ്ദേഹം സംശയവും പ്രകടിപ്പിച്ചു. കഴിഞ്ഞ 47 വർഷമായി ഇറാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ഇതുവരെ വലിയ വില നൽകിയിട്ടില്ല എന്നും അദ്ദേഹം വാദിച്ചു. ഇറാന്റെ പദ്ധതി സ്വീകാര്യമാകുമെന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ തങ്ങൾക്ക് അയച്ചുതന്ന പദ്ധതി ഉടൻ അവലോകനം ചെയ്യും. പക്ഷേ കഴിഞ്ഞ 47 വർഷമായി അവർ മനുഷ്യരാശിക്കും ലോകത്തിനും ചെയ്തതിന് വലിയ വില ഇതുവരെ നൽകിയിട്ടില്ലാത്തതിനാൽ അത് സ്വീകാര്യമാകുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ട്രംപ് പറഞ്ഞു.

"അവർ മോശമായി പെരുമാറിയാൽ…":ഇറാന് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്

ന്യൂഡൽഹി: ഇറാന്റെ പുതിയ 14 പോയിന്റ് സമാധാന നിർദ്ദേശം പുനഃപരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അതിന്റെ സാധ്യതകളിൽ അദ്ദേഹം സംശയവും പ്രകടിപ്പിച്ചു. കഴിഞ്ഞ 47 വർഷമായി ഇറാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ഇതുവരെ വലിയ വില നൽകിയിട്ടില്ല എന്നും അദ്ദേഹം വാദിച്ചു. ഇറാന്റെ പദ്ധതി സ്വീകാര്യമാകുമെന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇറാൻ തങ്ങൾക്ക് അയച്ചുതന്ന പദ്ധതി ഉടൻ അവലോകനം ചെയ്യും. പക്ഷേ കഴിഞ്ഞ 47 വർഷമായി അവർ മനുഷ്യരാശിക്കും ലോകത്തിനും ചെയ്തതിന് വലിയ വില ഇതുവരെ നൽകിയിട്ടില്ലാത്തതിനാൽ അത് സ്വീകാര്യമാകുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ട്രംപ് പറഞ്ഞു.

കൂടാതെ ഇറാൻ ഇനിയും തെറ്റായി പെരുമാറിയാൽ വീണ്ടും യുദ്ധം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു എന്നാൽ നടപടിക്ക് കാരണമായേക്കാവുന്ന വിഷയം എന്താണെന്ന് കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Advertisement