15 പേരുടെ മരണത്തിന് ഇടയാക്കിയ തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷും. പൂരത്തിനോടും വെടിക്കെട്ടിനോടും ഉള്ള അടങ്ങാത്ത കമ്പമാണ് വെടിക്കെട്ട് നിർമ്മാണശാലയിൽ ബിജീഷിനെ എത്തിക്കുന്നത്. ഏത് തിരക്കിലും പൂരമായി കഴിഞ്ഞാൽ ബിജീഷ് വെടിക്കെട്ട് നിർമ്മാണത്തിനായി എത്തും. ഇവ നിർമ്മിക്കുവാനും കത്തിക്കുവാനും ഒക്കെ മുൻനിരയിൽ ബിജീഷും ഉണ്ടാകും. ദുരന്ത ദിവസവും രാവിലെ പതിവുപോലെ ബാഗുമായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. എന്നാൽ ഇവിടെക്കാണ് വന്നത് എന്ന കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഇതിനിടെ എപ്പോഴോ സുഹൃത്തുക്കൾക്ക് താൻ വെടിപ്പുരയിൽ ഉണ്ടെന്ന് മെസ്സേജ് അയച്ചിരുന്നു. ഇതോടെയാണ് ദുരന്തത്തിൽ ബിജീഷും ഇരയായ വിവരം വീട്ടുകാരും ലോകവും അറിയുന്നത്.
അതേസമയം നിരവധി താരങ്ങളാണ് ബിജീഷിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു എത്തുന്നത്. നടി അനന്യയും നമിത പ്രമോദും പങ്കുവെച്ച കുറുപ്പും വൈറൽ ആവുകയാണ്. സഹോദര തുല്യനായ വ്യക്തിയായിരുന്നു. ഏത് സമയവും സുരക്ഷിതമായി സമീപിക്കാവുന്ന വ്യക്തി. എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു. ഇപ്പോൾ തങ്ങൾക്കൊപ്പം ഇല്ല എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും അനന്യ കുറിച്ചു. സിനിമാ സെറ്റിൽ ഇനി ബിജീഷ് ഇല്ല എന്നത് ഓർക്കാൻ സാധിക്കുന്നില്ല, താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിയായിരുന്നു എന്നു നമിതയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു.



