D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കടം വീട്ടി ചേട്ടൻ ! വാങ്കഡെയിൽ സഞ്ജുവിന്റെ മധുരപ്രകാരം
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസണ് തകർപ്പൻ സെഞ്ചുറി. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 11 റൺസിന് നഷ്ടമായ സെഞ്ചുറി എന്ന സ്വപ്നം ഒന്നര മാസത്തിനുശേഷം അതേ മൈതാനത്ത് സഫലമാക്കിയിരിക്കുകയാണ്. ഇന്നിംഗ്സിലെ അവസാന പന്തിൽ ഫോറടിച്ചാണ് സഞ്ജു 100 തികച്ചത്. 54 പന്തിൽ പത്തു ഫോറും 6 സിക്സും ഉൾപ്പടുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
അമേരിക്കൻ സ്വപ്നം മങ്ങുന്നുവോ? 40% ഇന്ത്യക്കാരും യുഎസ് വിടാൻ ആലോചിക്കുന്നു, പ്രധാന കാരണങ്ങൾ
പല ഇന്ത്യക്കാർക്കും, ഒരുകാലത്ത് അമേരിക്കയായിരുന്നു ആത്യന്തിക ലക്ഷ്യസ്ഥാനം. എന്നാൽ വർദ്ധിച്ചുവരുന്ന ഒരു കൂട്ടത്തിന്, അമേരിക്കൻ സ്വപ്നം ഇപ്പോൾ പതുക്കെ മങ്ങിക്കൊണ്ടിരിക്കുകയാണ്. കാർണഗീ എൻഡോവ്‌മെന്റിൽ നിന്നുള്ള ഒരു സർവേ കാണിക്കുന്നത് ഇന്ത്യൻ അമേരിക്കൻ സമൂഹം കൂടുതൽ ആശങ്കാകുലരാകുകയാണെന്നും പലരും ഇപ്പോൾ അമേരിക്ക വിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ആണ്. YouGov-നൊപ്പം നടത്തിയ സർവേയിൽ, പ്രതികരിച്ച 1,000 പേരിൽ ഏകദേശം 40% ഇന്ത്യൻ അമേരിക്കക്കാരും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സമ്മർദ്ദങ്ങൾ കാരണം കുടിയേറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഇതിന് ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട കാരണം യുഎസ് രാഷ്ട്രീയത്തിലുള്ള നിരാശയാണെന്നും റിപ്പോർട്ട്. ഇന്ന് അമേരിക്കയിൽ 5.2 ദശലക്ഷത്തിലധികം ഇന്ത്യൻ വംശജർ താമസിക്കുന്നുണ്ട്.
യുഎസ് നാവിക സെക്രട്ടറി ജോൺ ഫെലൻ രാജിവെച്ചു
യുഎസ് നാവിക സെക്രട്ടറി ജോൺ ഫെലൻ ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ചു. അദ്ദേഹത്തിന്റെ രാജി "ഉടൻ പ്രാബല്യത്തിൽ വരും" എന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. നാവികസേന അണ്ടർസെക്രട്ടറി ഹംഗ് കാവോ ഈ സ്ഥാനത്ത് താൽക്കാലികമായി സേവനമനുഷ്ഠിക്കും, ഇത് പ്രധാനമായും ഭരണപരമായ പങ്കാണ് വഹിക്കുന്നത്.
ഹോർമൂസ് തുറക്കില്ലെന്ന് ആവർത്തിച്ച് ഇറാൻ; 31 കപ്പലുകൾ തടഞ്ഞ് യുഎസ്
ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ആവർത്തിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാ​ഗേർ ഗാലിബഫ്. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം എന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇറാനു മേലുള്ള നാവിക ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 31 കപ്പലുകൾ തടഞ്ഞു വച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തടഞ്ഞുവെച്ച കപ്പലുകളിൽ ഭൂരിഭാഗവും എണ്ണ ടാങ്കറുകൾ ആണെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി.
ദൈവങ്ങൾ പ്രസാദിക്കുന്നത് ഹൃദയശുദ്ധിയിൽ, വെടിക്കെട്ടിൽ അല്ല ‘; കതോലിക്കാ ബാവ
ആത്മീയമായ ആഘോഷങ്ങൾ ആഡംബരങ്ങളിലേക്കും അപകടങ്ങളിലേക്കും നീങ്ങുന്നതിനെതിരെ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതിയൻ കതോലിക്ക ബാവ. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.. ദൈവങ്ങൾ പ്രസാദിക്കുന്നത് വെടിക്കെട്ടിൽ അല്ല എന്നും വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിൽ ആണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ആദ്യ പള്ളിപ്പെരുന്നാൾ ഒഴിവാക്കി സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ പള്ളിപ്പെരുന്നാൾ ഒഴിവാക്കി സെയ്ന്റ ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി. വെടിക്കെട്ട് ദുരന്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റർ അകലെയാണ് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി സ്ഥിതി ചെയ്യുന്നത്. പഴയ പള്ളിയിൽ നിന്നും മാറി സമീപത്തായി പണിത പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
തിരുവനന്തപുരത്ത് ഉറങ്ങുന്നതിനിടെ മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ചിറയൻകീഴിൽ മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ചിറയൻകീഴ് അഴൂർ സ്വദേശികളായ ദിലീപിന്റെയും അനുവിന്റെയും മകനായ ദക്ഷൽ ആണ് മരിച്ചത്. എട്ടു വയസ്സായിരുന്നു. ഉറങ്ങുകയായിരുന്ന കുട്ടിക്ക് വെളുപ്പിന് നാലുമണിയോടെയാണ് മൂർഖന്റെ കടിയേറ്റത്. ഉടനെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപ്ത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
തൃശ്ശൂരിൽ സ്ഫോടനത്തിൽ മരിച്ച ബിജീഷ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ്; ഞെട്ടലിൽ സിനിമാലോകം
15 പേരുടെ മരണത്തിന് ഇടയാക്കിയ തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷും. പൂരത്തിനോടും വെടിക്കെട്ടിനോടും ഉള്ള അടങ്ങാത്ത കമ്പമാണ് വെടിക്കെട്ട് നിർമ്മാണശാലയിൽ ബിജീഷിനെ എത്തിക്കുന്നത്. ഏത് തിരക്കിലും പൂരമായി കഴിഞ്ഞാൽ ബിജീഷ് വെടിക്കെട്ട് നിർമ്മാണത്തിനായി എത്തും. ഇവ നിർമ്മിക്കുവാനും കത്തിക്കുവാനും ഒക്കെ മുൻനിരയിൽ ബിജീഷും ഉണ്ടാകും. ദുരന്ത ദിവസവും രാവിലെ പതിവുപോലെ ബാഗുമായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. എന്നാൽ ഇവിടെക്കാണ് വന്നത് എന്ന കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഇതിനിടെ എപ്പോഴോ സുഹൃത്തുക്കൾക്ക് താൻ വെടിപ്പുരയിൽ ഉണ്ടെന്ന് മെസ്സേജ് അയച്ചിരുന്നു. ഇതോടെയാണ് ദുരന്തത്തിൽ ബിജീഷും ഇരയായ വിവരം വീട്ടുകാരും ലോകവും അറിയുന്നത്.
തൃശ്ശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല; ബാക്കിയെല്ലാം പതിവുപോലെ
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൂരത്തിന് വെടിക്കെട്ട് ഉണ്ടായിരിക്കില്ല.ആഘോഷം കുറച്ച് ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ തൃശൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൂടാതെ കുടമാറ്റത്തിനുള്ള പുഴകളുടെ എണ്ണവും കുറയ്ക്കും. മേളങ്ങളെല്ലാം പതിവുപോലെ നടക്കും
വോട്ട് ചെയ്യാൻ പണം തന്നില്ല, ചിലർക്ക് മാത്രം കൊടുത്തു! DMK സ്ഥാനാർത്ഥിയുടെ വീട്ടിലേക്ക് സ്ത്രീകളുടെ പ്രതിഷേധം
വോട്ട് ചെയ്യാൻ പണം തന്നില്ലെന്ന് ആരോപിച്ച ഡിഎംകെ സ്ഥാനാർഥിയുടെ വീട്ടിലേക്ക് സ്ത്രീകളുടെ പ്രതിഷേധ മാർച്ച്.തിരുനെൽവേലി പാളയം കോട്ടയിലെ ഡിഎംകെ സ്ഥാനാർഥി അബ്ദുൾ വഹാബിന്റെ വീട്ടിലേയ്ക്കാണ് സ്ത്രീകൾ മാർച്ച് നടത്തിയത്. ചിലർക്ക് മാത്രം പണം നൽകി ഞങ്ങൾക്ക് പണം കിട്ടിയില്ല എന്ന് ആരോപിച്ചാണ് സ്ത്രീകൾ മാർച്ച് നടത്തിയത്.