D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കടം വീട്ടി ചേട്ടൻ ! വാങ്കഡെയിൽ സഞ്ജുവിന്റെ മധുരപ്രകാരം
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസണ് തകർപ്പൻ സെഞ്ചുറി. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 11 റൺസിന് നഷ്ടമായ സെഞ്ചുറി എന്ന സ്വപ്നം ഒന്നര മാസത്തിനുശേഷം അതേ മൈതാനത്ത് സഫലമാക്കിയിരിക്കുകയാണ്. ഇന്നിംഗ്സിലെ അവസാന പന്തിൽ ഫോറടിച്ചാണ് സഞ്ജു 100 തികച്ചത്. 54 പന്തിൽ പത്തു ഫോറും 6 സിക്സും ഉൾപ്പടുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.

ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറി ആണിത്. ഇതോടെ 293 റൺസുമായി റൺവേട്ടക്കാരുടെ പട്ടികളെ സഞ്ജു മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി സഞ്ജു സാംസണും ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. 26 പന്തിൽ നിന്നാണ് സഞ്ജു അർധ സെഞ്ചുറി പിന്നിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *