D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മുണ്ടത്തിക്കോട് ദുരന്തം; ലൈസൻസി സതീശൻ മരിച്ചു, മരണം 11 ആയി
മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ വെടിക്കെട്ട് ശാലയുടെ ലൈസൻസി ആയ സതീശൻ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. ഗുരുതര പരിക്കേറ്റ സതീശൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അത് സമയമെന്നും മുണ്ടത്തിക്കോട് നിന്നും ശരീരാവശിഷ്ടങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.വെടിക്കെട്ട് പുരയുടെ നാനൂറു മീറ്റര്‍ അകലെ പറമ്പില്‍ നിന്നാണ് തല കണ്ടെടുത്തത്.
തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ആദ്യ പള്ളിപ്പെരുന്നാൾ ഒഴിവാക്കി സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ പള്ളിപ്പെരുന്നാൾ ഒഴിവാക്കി സെയ്ന്റ ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി. വെടിക്കെട്ട് ദുരന്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റർ അകലെയാണ് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി സ്ഥിതി ചെയ്യുന്നത്. പഴയ പള്ളിയിൽ നിന്നും മാറി സമീപത്തായി പണിത പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
തൃശ്ശൂരിൽ സ്ഫോടനത്തിൽ മരിച്ച ബിജീഷ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ്; ഞെട്ടലിൽ സിനിമാലോകം
15 പേരുടെ മരണത്തിന് ഇടയാക്കിയ തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷും. പൂരത്തിനോടും വെടിക്കെട്ടിനോടും ഉള്ള അടങ്ങാത്ത കമ്പമാണ് വെടിക്കെട്ട് നിർമ്മാണശാലയിൽ ബിജീഷിനെ എത്തിക്കുന്നത്. ഏത് തിരക്കിലും പൂരമായി കഴിഞ്ഞാൽ ബിജീഷ് വെടിക്കെട്ട് നിർമ്മാണത്തിനായി എത്തും. ഇവ നിർമ്മിക്കുവാനും കത്തിക്കുവാനും ഒക്കെ മുൻനിരയിൽ ബിജീഷും ഉണ്ടാകും. ദുരന്ത ദിവസവും രാവിലെ പതിവുപോലെ ബാഗുമായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. എന്നാൽ ഇവിടെക്കാണ് വന്നത് എന്ന കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഇതിനിടെ എപ്പോഴോ സുഹൃത്തുക്കൾക്ക് താൻ വെടിപ്പുരയിൽ ഉണ്ടെന്ന് മെസ്സേജ് അയച്ചിരുന്നു. ഇതോടെയാണ് ദുരന്തത്തിൽ ബിജീഷും ഇരയായ വിവരം വീട്ടുകാരും ലോകവും അറിയുന്നത്.
തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ഇരയായവർക്ക് ധനസഹായം പ്രഖ്യാപിച്ച എം എ യൂസഫലി
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായ അപകടത്തിൽ ഇരയായവർക്ക് സഹായധനം പ്രഖ്യാപിച്ച് ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
തീകൊണ്ട് കളിക്കുന്ന പൂരങ്ങൾ നമുക്ക് വേണോ? ആർ ശ്രീലേഖ
മുണ്ടക്കിത്തോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ.ശ്രീലേഖ. തീകൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ നമുക്ക് ആവശ്യമുണ്ടോ എന്നാണ് ആർ ശ്രീലേഖ ചോദിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഡിജിറ്റൽ യുഗത്തിലെങ്കിലും പുനർചിന്തനം നടത്തണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ ആവശ്യപ്പെട്ടു.
Advertisement