D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
TVK യെ ഉടൻ താഴെയിറക്കണം! ആഹ്വാനവുമായി സ്റ്റാലിൻ
മുഖ്യമന്ത്രി ജോസഫ് സി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാരിനെ ഉടൻ താഴെയിറക്കണം എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. നിരവധി AIADMK നേതാക്കളെ ഡിഎംകെയിൽ ചേർക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾ നേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഇപ്പോൾ ഭരണം നേടിയിരിക്കുന്നത്. അന്ന് എ ഡി എം കെ തങ്ങളോടും ഇതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ നിങ്ങൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട് എന്നാണ് തങ്ങൾ പ്രതികരിച്ചത്.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച് വിജയ്
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിനു ശേഷം സ്റ്റാലിനുമായി നടത്തുന്ന വിജയ്‌യുടെ ആദ്യ സന്ദർശനമാണിത്. തീര്‍ത്തും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമാണെന്നാണ് ഇരുവിഭാഗവും ഇതേക്കുറിച്ച് പരാമർശം നടത്തിയത്.
സ്റ്റാലിന്റെ പരാജയം: മനംനൊന്ത് പ്രവർത്തകൻ ജീവനൊടുക്കി; മറ്റൊരാൾ ഹൃദയാഘാതത്താൽ മരിച്ചു
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എം.കെ. സ്റ്റാലിന്റെ പരാജയം അംഗീകരിക്കാൻ കഴിയാതെ പാർട്ടി പ്രവർത്തകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സേലത്ത് ഡിഎംകെ നേതാവ് നെഞ്ചുവേദന മൂലം മരിച്ചു.കടലൂർ ജില്ലയിലെ ചിദംബരം മണ്ഡലത്തിലെ പറങ്കിപ്പേട്ടയ്ക്കടുത്തുള്ള സി. പുതുപ്പേട്ടൈ ഗ്രാമത്തിൽ നിന്നുള്ള അറുമുഖം ആണ് ആത്മഹത്യ ചെയ്തത്. ഡിഎംകെ വളണ്ടിയർ ആയിരുന്ന അദ്ദേഹം പറങ്കിപ്പേട്ടൈ കോടതിയിൽ അസിസ്റ്റന്റായി വിരമിച്ചതാണ്. മെയ് 4ന് വീട്ടിൽ നിന്ന് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ടിവിയിൽ വീക്ഷിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്ത്, ദ്രാവിഡ മുന്നേറ്റ കഴകം സഖ്യം തുടർച്ചയായി തിരിച്ചടികൾ നേരിടുന്നത് കണ്ട് അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു.
വിജയ് സർക്കാർ രൂപീകരിക്കട്ടെ, ആറ് മാസത്തേക്ക് ഞങ്ങൾ ശല്യപ്പെടുത്തില്ല: സ്റ്റാലിൻ
ടി.വി.കെ നേതാവ് സി. ജോസഫ് വിജയ് സർക്കാർ രൂപീകരിക്കുന്നതുവരെ ഡി.എം.കെ കാത്തിരിക്കുമെന്ന് പ്രസിഡന്റ് എം കെ സ്റ്റാലിൻ. ആറ് മാസം ശല്യപ്പെടുത്താതെ കാത്തിരിക്കും അദ്ദേഹത്തിന്റെ ഭരണം കാണണമെന്നും സ്റ്റാലിൻ പറഞ്ഞു. ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തിരഞ്ഞെടുപ്പോ ഉടൻ തന്നെ ഡി.എം.കെ ആഗ്രഹിക്കുന്നില്ലെന്ന് സൂചിപ്പിച്ച സ്റ്റാലിൻ, ടി.വി.കെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്റെ സർക്കാർ അവതരിപ്പിച്ച പദ്ധതികൾ പുതിയ സർക്കാർ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി പുതിയ സർക്കാർ തുടരണം,സ്ത്രീ കുടുംബനാഥന്മാർക്ക് പ്രതിമാസം 1,000 രൂപ അലവൻസ് നൽകുന്നുണ്ടായിരുന്നു തങ്ങൾ.
ഞങ്ങൾ 200 സീറ്റുകൾ നേടും! വനിതാ സംവരണം പ്രതിപക്ഷത്തിനെതിരായ ബിജെപിയുടെ ആയുധം മാത്രം; സ്റ്റാലിൻ
ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 200ൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിക്കെതിരെയും ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെ പവർ സെന്റർ എന്നു പരാമർശിച്ച പളനിസ്വാമിയുടെ പരിഹാസത്തിനും സ്റ്റാലിൻ മറുപടി നൽകി.
‘സിഎം സര്‍, കുറ്റം എനിക്ക് മേല്‍ വച്ചോളൂ; പാര്‍ട്ടി പ്രവര്‍ത്തരെ വേട്ടയാടരുത്’; വീഡിയോയുമായി വിജയ്
ജനങ്ങൾക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി
അവരെല്ലാം നമ്മുടെ സഹോദരങ്ങൾ! ഒരു നേതാവും അണികൾ മരിക്കാൻ ആഗ്രഹിക്കില്ല; കരൂർ ദുരന്തത്തിൽ സ്റ്റാലിൻ
രാഷ്ട്രീയ വ്യത്യാസങ്ങളും വ്യക്തിപരമായ തർക്കങ്ങളും ശത്രുതയും എല്ലാം മാറ്റിവെച്ച്, ജനങ്ങളുടെ ക്ഷേമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം എല്ലാവരോടും അഭ്യർഥിച്ചു
Advertisement