D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സ്റ്റാലിന്റെ പരാജയം: മനംനൊന്ത് പ്രവർത്തകൻ ജീവനൊടുക്കി; മറ്റൊരാൾ ഹൃദയാഘാതത്താൽ മരിച്ചു
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എം.കെ. സ്റ്റാലിന്റെ പരാജയം അംഗീകരിക്കാൻ കഴിയാതെ പാർട്ടി പ്രവർത്തകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സേലത്ത് ഡിഎംകെ നേതാവ് നെഞ്ചുവേദന മൂലം മരിച്ചു.കടലൂർ ജില്ലയിലെ ചിദംബരം മണ്ഡലത്തിലെ പറങ്കിപ്പേട്ടയ്ക്കടുത്തുള്ള സി. പുതുപ്പേട്ടൈ ഗ്രാമത്തിൽ നിന്നുള്ള അറുമുഖം ആണ് ആത്മഹത്യ ചെയ്തത്. ഡിഎംകെ വളണ്ടിയർ ആയിരുന്ന അദ്ദേഹം പറങ്കിപ്പേട്ടൈ കോടതിയിൽ അസിസ്റ്റന്റായി വിരമിച്ചതാണ്. മെയ് 4ന് വീട്ടിൽ നിന്ന് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ടിവിയിൽ വീക്ഷിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്ത്, ദ്രാവിഡ മുന്നേറ്റ കഴകം സഖ്യം തുടർച്ചയായി തിരിച്ചടികൾ നേരിടുന്നത് കണ്ട് അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു.

കൂടാതെ, എം. കെ. സ്റ്റാലിന്റെ പരാജയത്തെക്കുറിച്ച് ചിന്തിച്ച് അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാ​ഗങ്ങളും പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പരാജയവും പാർട്ടി നേതാവ് എം.കെ. സ്റ്റാലിന്റെ പരാജയവും അംഗീകരിക്കാൻ കഴിയാതെ അറുമുഖം സംഭവദിവസം രാത്രി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ ജീവനുവേണ്ടി മല്ലിടുന്ന അറുമുഖനേയാണ് കാണുന്നത്. ഉടനെ ആശുപ്ത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടാതെ സേലത്തെ സാമിനാഥപുരം സ്വദേശിയായ സിൽവ്സ്റ്റാർ ആണ് നെഞ്ചപവേദനയെ തുടർന്ന മരിച്ചത്. കോർപ്പറേഷന്റെ 26-ാം വാർഡിലെ ഡിഎംകെ പ്രസിഡന്റായിരുന്നു അദ്ദേഹം. എം. കെ. സ്റ്റാലിന്റെ പരാജയം കണ്ട് ഞെട്ടി ബോധരഹിതനായി. സേലം സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം അവിടെ വെച്ച് മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement