നാല് ദിവസത്തെ ഇടവേളയ്ക്കു ശേഷം തിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും എൽഡിഎഫ് നേതാവുമായ പിണറായി വിജയൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നുവെന്നും പിണറായി വിജയൻ. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എം.കെ. സ്റ്റാലിന്റെ പരാജയം അംഗീകരിക്കാൻ കഴിയാതെ പാർട്ടി പ്രവർത്തകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സേലത്ത് ഡിഎംകെ നേതാവ് നെഞ്ചുവേദന മൂലം മരിച്ചു.കടലൂർ ജില്ലയിലെ ചിദംബരം മണ്ഡലത്തിലെ പറങ്കിപ്പേട്ടയ്ക്കടുത്തുള്ള സി. പുതുപ്പേട്ടൈ ഗ്രാമത്തിൽ നിന്നുള്ള അറുമുഖം ആണ് ആത്മഹത്യ ചെയ്തത്. ഡിഎംകെ വളണ്ടിയർ ആയിരുന്ന അദ്ദേഹം പറങ്കിപ്പേട്ടൈ കോടതിയിൽ അസിസ്റ്റന്റായി വിരമിച്ചതാണ്. മെയ് 4ന് വീട്ടിൽ നിന്ന് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ടിവിയിൽ വീക്ഷിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്ത്, ദ്രാവിഡ മുന്നേറ്റ കഴകം സഖ്യം തുടർച്ചയായി തിരിച്ചടികൾ നേരിടുന്നത് കണ്ട് അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജിവയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, ഗവർണർ ആർ എൻ രവി സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു. നിയമസഭയുടെ കാലാവധി വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം അവസാനിക്കേണ്ടതായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 174 ലെ ക്ലോസ് (2) ലെ സബ്-ക്ലോസ് (ബി) പ്രകാരം എനിക്ക് നൽകിയിട്ടുള്ള അധികാരം വിനിയോഗിച്ച്, 2026 മെയ് 07 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പശ്ചിമ ബംഗാൾ നിയമസഭ ഞാൻ ഇതിനാൽ പിരിച്ചുവിടുന്നു എന്ന് ഒറ്റവരി കത്തിൽ പറയുന്നു.
ഇറാനുമായി കരാറിൽ ഒപ്പുവെക്കുന്നതിനായി, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തേക്ക് നയിക്കാനുള്ള അമേരിക്കൻ സൈന്യത്തിന്റെ ശ്രമമായ 'പ്രൊജക്റ്റ് ഫ്രീഡം' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി നിർത്തിവച്ചു. എന്നിരുന്നാലും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലേക്കുള്ള ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യുഎസ് ഉപരോധം നിലനിൽക്കുമെന്ന് അമേരിക്കൻ കമാൻഡർ ഇൻ ചീഫ് പറഞ്ഞു.
ടി.വി.കെ നേതാവ് സി. ജോസഫ് വിജയ് സർക്കാർ രൂപീകരിക്കുന്നതുവരെ ഡി.എം.കെ കാത്തിരിക്കുമെന്ന് പ്രസിഡന്റ് എം കെ സ്റ്റാലിൻ. ആറ് മാസം ശല്യപ്പെടുത്താതെ കാത്തിരിക്കും അദ്ദേഹത്തിന്റെ ഭരണം കാണണമെന്നും സ്റ്റാലിൻ പറഞ്ഞു. ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തിരഞ്ഞെടുപ്പോ ഉടൻ തന്നെ ഡി.എം.കെ ആഗ്രഹിക്കുന്നില്ലെന്ന് സൂചിപ്പിച്ച സ്റ്റാലിൻ, ടി.വി.കെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്റെ സർക്കാർ അവതരിപ്പിച്ച പദ്ധതികൾ പുതിയ സർക്കാർ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി പുതിയ സർക്കാർ തുടരണം,സ്ത്രീ കുടുംബനാഥന്മാർക്ക് പ്രതിമാസം 1,000 രൂപ അലവൻസ് നൽകുന്നുണ്ടായിരുന്നു തങ്ങൾ.
തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയ് മാറിയതിന് തൊട്ടുപിന്നാലെ, നിർണായകമായ രാഷ്ട്രീയ സാഹചര്യത്തിൽ അകപ്പെട്ട നടൻ വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ, എംഎൻഎം, വിസികെ, സിപിഐ എന്നിവയുൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗസംഖ്യ ഇല്ലെന്ന് ആരോപിച്ച് ഗവർണർ ആർവി അർലേക്കർ നടനും രാഷ്ട്രീയക്കാരനുമായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചതായി റിപ്പോർട്ട് വന്നതിനെത്തുടർന്ന് പാർട്ടികൾ നടപടിയെ "അസ്വീകാര്യം" എന്നും ജനവിധിയോടുള്ള "അനൗപചാരികത" എന്നും വിശേഷിപ്പിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും അനശ്ചിത്വത്തിൽ. വിഡി സതീശന്റെ പേര് ഉയർന്നു വരുന്നണ്ടെങ്കിലും കോണ്ഡഹ്സിനകത്തു നിന്നും പിന്തുണ കുറവെന്ന് സൂചന. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം.കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്(വ്യാഴം ). പെരുന്നാളിന്റെ പ്രധാന ദിവസമായ ഇന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ വിതരണം ചെയ്യും. കൽക്കുരിശിന്റെ തെക്കുവശത്തു പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിൽ രാവിലെ 11.15 മുതൽ ആണ് ലഭ്യമാകുക. 12 കൗണ്ടറുകളിൽ ആയിട്ടാണ് നേർച്ചസദ്യ ലഭിക്കുക. ഇന്ന് രാവിലെ 8.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ ഉണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘടനാപരമായ പ്രശ്നങ്ങളും സിപിഎമ്മിനെ എതിരായ പ്രചാരണവുമാണ് തോൽവിക്ക് കാരണമായതെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തോൽവിക്ക് കാരണം രാഷ്ട്രീയ സംഘടന പരമായ പ്രശ്നങ്ങൾ, എതിരായ പ്രചാരവേല തുടങ്ങിയവയാണെന്ന് അദേഹം പറഞ്ഞു.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം പിണറായിയോടുള്ള ജനങ്ങളുടെ എതിർപ്പാണെന്ന് സിപിഐ.പിണറിയാ വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു. ന്യൂനപക്ഷങ്ങൾക്ക് എതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ ഒരു തവണ പോലും മുഖ്യമന്ത്രി എതിർത്തില്ല.കൂടാതെ വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചെന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനം.