D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘പരാജയം അപ്രതീക്ഷിതം; സത്യസന്ധമായ വിലയിരുത്തൽ നടത്തും’; എംവി ​ഗോവിന്ദൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ ഉണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘടനാപരമായ പ്രശ്നങ്ങളും സിപിഎമ്മിനെ എതിരായ പ്രചാരണവുമാണ് തോൽവിക്ക് കാരണമായതെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. തോൽവിക്ക് കാരണം രാഷ്ട്രീയ സംഘടന പരമായ പ്രശ്നങ്ങൾ, എതിരായ പ്രചാരവേല തുടങ്ങിയവയാണെന്ന്‌ അദേഹം പറഞ്ഞു.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ ഉണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘടനാപരമായ പ്രശ്നങ്ങളും സിപിഎമ്മിനെ എതിരായ പ്രചാരണവുമാണ് തോൽവിക്ക് കാരണമായതെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. തോൽവിക്ക് കാരണം രാഷ്ട്രീയ സംഘടന പരമായ പ്രശ്നങ്ങൾ, എതിരായ പ്രചാരവേല തുടങ്ങിയവയാണെന്ന്‌ അദേഹം പറഞ്ഞു.

പാർട്ടിയിലെ അണികളെയും ജനങ്ങളെയും കേട്ടതിനു ശേഷം പാർട്ടിക്കുണ്ടായ തിരിച്ചടിയെ കുറിച്ച് പഠിക്കും. സത്യസന്ധമായ വിലയിരുത്തൽ നടത്തുമെന്ന് അദേഹം വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാവ് ആരാണ് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പിണറായി വിജയന്റെ പേരുകൾ ഉയർന്നുവരുമ്പോഴും സിപിഐയിൽ നിന്ന് അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളും വരുന്നുണ്ട്.പാർട്ടിക്കെതിരെ വലിയ പ്രചാരണ വേലകൾ നടക്കുന്നു. അതിനെ എല്ലാം അതിജീവിക്കും. വീണ്ടും അധികാരത്തിൽ വരാൻ സാധിക്കുന്ന മുന്നണിയാണ് എൽഡിഎഫ് എന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement