D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഞങ്ങൾ 200 സീറ്റുകൾ നേടും! വനിതാ സംവരണം പ്രതിപക്ഷത്തിനെതിരായ ബിജെപിയുടെ ആയുധം മാത്രം; സ്റ്റാലിൻ
ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 200ൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിക്കെതിരെയും ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെ പവർ സെന്റർ എന്നു പരാമർശിച്ച പളനിസ്വാമിയുടെ പരിഹാസത്തിനും സ്റ്റാലിൻ മറുപടി നൽകി.

ചെന്നൈ: ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 200ൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിക്കെതിരെയും ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെ പവർ സെന്റർ എന്നു പരാമർശിച്ച പളനിസ്വാമിയുടെ പരിഹാസത്തിനും സ്റ്റാലിൻ മറുപടി നൽകി.

സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി പോലുള്ള തന്റെ സർക്കാരിന്റെ ജനസേവന പരിപാടികൾ ചരിത്രത്തിൽ സുവർണ്ണ രേഖയായി മാറുമെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം വനിതാ സംവരണത്തെ പ്രതിപക്ഷത്തിനെതിരെ ഉള്ള ഒരു രാഷ്ട്രീയ ആയുധമായാണ് ബിജെപി ഉപയോഗിക്കുന്നത് എന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

വനിതാ സംവരണം ഉടൻ നടപ്പിലാക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ കേന്ദ്രത്തിന് അത് എളുപ്പത്തിൽ സാധിക്കുമായിരുന്നു. എന്നാൽ മണ്ഡല പുനർനിർണയവും മറ്റും പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സ്റ്റാലിൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *