D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ബീജിംഗ് മാരത്തണിൽ ലോക റെക്കോർഡ് തകർത്ത് ഹ്യൂമനോയിഡ് റോബോട്ട്
ബീജിം​ഗിൽ നടന്ന ഹാഫ് മാരത്തണിൽ മനുഷ്യരായ കായികതാരങ്ങളെ പിന്തള്ളി ലോക റെക്കോർഡ് തകർത്ത് ഹ്യുമനോയിഡ് റോബോട്ട്. ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണറിന് വേണ്ടി മത്സരിച്ച റോബോട്ട് 21 കിലോമീറ്റർ ദൂരം വെറും 50 മിനിറ്റും 26 സെക്കന്റും കൊണ്ട് ഓടി തീർത്താണ് ചരിത്രത്തിൽ ഇടം നേടിയത്. ഇതോടെ ഉഗാണ്ടൻ താരം ജേക്കബ് കിപ്ലിമോയുടെ പേരിലുള്ള 57 മിനിറ്റ് 20 സെക്കൻഡ് എന്ന നിലവിലെ ലോക റെക്കോർഡ് ആണ് തിരുത്തി കുറിച്ചത്.
ഞങ്ങൾ 200 സീറ്റുകൾ നേടും! വനിതാ സംവരണം പ്രതിപക്ഷത്തിനെതിരായ ബിജെപിയുടെ ആയുധം മാത്രം; സ്റ്റാലിൻ
ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 200ൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിക്കെതിരെയും ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെ പവർ സെന്റർ എന്നു പരാമർശിച്ച പളനിസ്വാമിയുടെ പരിഹാസത്തിനും സ്റ്റാലിൻ മറുപടി നൽകി.
മിടുക്കൻ കെസി വേണുഗോപാൽ, സതീശൻ വെറും ടി.വിക്ക് മുന്നിൽ; പ്രകീർത്തിച്ചും വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ
കെ സി വേണുഗോപാലിനെ പുകഴ്ത്തിയും സതീശനെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ. നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി പിന്നണിയിൽ നിന്ന് സകല പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത് കെസി വേണുഗോപാൽ ആണ്. വിഡി സതീശൻ കൂടുതൽ സമയം ടെലിവിഷൻ ക്യാമറകൾക്ക് മുന്നിലായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു. അതുകൊണ്ടുതന്നെ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ അയോഗ്യൻ ആണെന്ന് താൻ പറയില്ല എന്നും വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കി
തമിഴ്നാട്ടിൽ പടക്ക നിർമാണ യൂണിറ്റില്‍ ഉ​ഗ്രൻ സ്ഫോടനം; 17 പേർക്ക് ദാരുണാന്ത്യം
തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ യൂണിറ്റിൽ ഉഗ്രൻ സ്ഫോടനം. 17 പേർ മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ചിന്നി ചിതറിയ അവസ്ഥയിലാണ്. കൂടാതെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതീവ ഗുരുതരമായ ആറു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.
മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ; മലക്കപ്പാറയിൽ വയോധികയെ പുലി ആക്രമിച്ചു കൊന്നു
അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു.ഇൻസൈ അമ്മാൾ ആണ് കൊല്ലപ്പെട്ടത്. 7 വയസ്സായിരുന്നു.ഇന്ന് രാവിലെയോടെയാണ് വയോധികയുടെ മൃതദേഹം പുലി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തുക്കൾ തമ്മിൽ തർക്കം; കോഴിക്കോട് സ്വദേശി ദുബായിൽ കുത്തേറ്റ് മരിച്ചു
മലയാളി യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ ആണ് കൊല്ലപ്പെട്ടത്. അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് സംഭവം നടക്കുന്നത്. മുറിയിലെ മറ്റ് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കം പരിഹരിക്കുന്നതിനിടെ ജസീലിന് കുത്തേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം; സഹോദരൻ ​ഗുരുതരാവസ്ഥയിൽ
കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജോയുടെയും ജോൺസിയുടെയും മകൻ ആൽജോയ്ക്കാണ് വിഷപ്പാമ്പിന്റെ കടിയേറ്റ്. ആൽജോയുടെ മൂത്ത സഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പം കിടന്നുറങ്ങവെയാണ് ദാരുണമായ സംഭവം ഉണ്ടായത്. മൂത്തമകനായ അൻജോ(10) പുലർച്ചെ അഞ്ചരയോടെ അമ്മയെ വിളിച്ചുണർത്തിയപ്പോഴാണ് കുട്ടികളെ അവശനിലയിൽ കാണുന്നത്.
സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു! നിങ്ങളുടെ സ്വപ്നം പ്രതിപക്ഷം ഇല്ലാതാക്കി; പ്രധാനമന്ത്രി
ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതോടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ സ്വപ്നമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത് എന്നും സ്ത്രീകളോട് ഈ വിഷയത്തിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരാമർശിച്ചു
തുടക്കം സിക്സറോടെ, ഒടുക്കം നിരാശയോടെ! ഹൈദരാബാദിൽ സഞ്ജു ഷോ പെട്ടന്ന് അവസാനിച്ചു
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് തിരിച്ചടി. മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത് സഞ്ജു പുറത്ത്.പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ സിക്സർ അടിച്ച സഞ്ജു രണ്ടാം പന്തില്‍ സിംഗിളെടുത്ത് റുതുരാജ് ഗെയ്ക്‌വാദിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജുവിന് സ്‌ട്രൈക്ക് നേടാനായത്.