D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു! നിങ്ങളുടെ സ്വപ്നം പ്രതിപക്ഷം ഇല്ലാതാക്കി; പ്രധാനമന്ത്രി
ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതോടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ സ്വപ്നമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത് എന്നും സ്ത്രീകളോട് ഈ വിഷയത്തിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരാമർശിച്ചു

ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതോടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ സ്വപ്നമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത് എന്നും സ്ത്രീകളോട് ഈ വിഷയത്തിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരാമർശിച്ചു.

കോൺഗ്രസ്, ഡിഎംകെ, ടിഎംസി, എസ്പി എന്നീ പാര്‍ട്ടികളുടെ സ്വാര്‍ത്ഥ താല്‍പര്യം സ്ത്രീകളെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സ്വപ്നങ്ങളെ കവർന്നെടുക്കുകയാണ് പ്രതിപക്ഷം ചെയ്തത്. രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പെൺമക്കളോടും സംസാരിക്കാനാണ് താനിപ്പോൾ എത്തിയിരിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ സ്വാർത്ഥവും ഇടുങ്ങിയ ചിന്താഗതിയും ഉള്ള രാഷ്ട്രീയം കാരണം നമ്മുടെ രാജ്യത്തെ അമ്മമാരും സഹോദരിമാരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവന്നു.ചില പ്രതിപക്ഷ പാർട്ടികൾ ബില്ലിന്റെ പരാജയം ആഘോഷിച്ചു. സ്ത്രീകള്‍ ഈ അപമാനം മറക്കില്ല.ഈ ആളുകൾ നാരി ശക്തിയെ നിസ്സാരമായി കാണുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

പതിറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് ലഭിക്കാതിരുന്ന അവകാശങ്ങള്‍ക്ക് അവര്‍ക്ക് ലഭ്യമാക്കാനായിരുന്നു ശ്രമം. 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് നിർദ്ദിഷ്ട ഭേദഗതി ലക്ഷ്യമിട്ടത്. എന്നാൽ എല്ലാം ഇല്ലാതായി എന്നും പ്രധാനമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *