D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തുടക്കം സിക്സറോടെ, ഒടുക്കം നിരാശയോടെ! ഹൈദരാബാദിൽ സഞ്ജു ഷോ പെട്ടന്ന് അവസാനിച്ചു
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് തിരിച്ചടി. മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത് സഞ്ജു പുറത്ത്.പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ സിക്സർ അടിച്ച സഞ്ജു രണ്ടാം പന്തില്‍ സിംഗിളെടുത്ത് റുതുരാജ് ഗെയ്ക്‌വാദിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജുവിന് സ്‌ട്രൈക്ക് നേടാനായത്.

195 റൺസ് എന്ന ലക്ഷ്യത്തോടെ ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് സഞ്ജുവിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായത് വലിയ തിരിച്ചടിയായി മാറി. 6, 7, 9 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ തുടക്കത്തിലെ സ്കോറുകൾ.

അതേസമയം 56ൽ 115 റൺസ് ആയിരുന്നു ഡൽഹിക്കെതിരെ നേടിയത്.. 23-ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *