D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സുഹൃത്തുക്കൾ തമ്മിൽ തർക്കം; കോഴിക്കോട് സ്വദേശി ദുബായിൽ കുത്തേറ്റ് മരിച്ചു
മലയാളി യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ ആണ് കൊല്ലപ്പെട്ടത്. അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് സംഭവം നടക്കുന്നത്. മുറിയിലെ മറ്റ് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കം പരിഹരിക്കുന്നതിനിടെ ജസീലിന് കുത്തേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

ദുബായ്: മലയാളി യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ ആണ് കൊല്ലപ്പെട്ടത്. അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് സംഭവം നടക്കുന്നത്. മുറിയിലെ മറ്റ് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കം പരിഹരിക്കുന്നതിനിടെ ജസീലിന് കുത്തേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ജസീലിനെ കുത്തിയ പ്രതിയും മലയാളി തന്നെയാണ്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തർക്കത്തിലേക്ക് നയിച്ചത്. ജസീലിന് ഒപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെയാണ് തർക്കത്തിന്റെ ആരംഭം. ഇതിനിടെ പുറത്തുനിന്നും ഭക്ഷണം കഴിച്ചെത്തിയ ജസീല ഇത് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് മദ്യപാനിയായ മലയാളി കഴുത്തിന് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *