D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സത്യപ്രതിജ്ഞ ചടങ്ങിൽ നിങ്ങളുടെ ഭാര്യയും മക്കളും എവിടെ പോയി? വിജയിയെ കടന്നാക്രമിച്ച് ഡിഎംകെ
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയിയെ കടന്നാക്രമിച്ച് ഡിഎംകെ എംഎൽഎ. സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സ്വന്തം ഭാര്യയും മക്കളും എവിടെ പോയി എന്നാണ് ചോദ്യം. തമിഴ്നാട്ടിലെ മുഴുവൻ സ്ത്രീകളെ മുഖ്യമന്ത്രി ആദ്യം സ്വന്തം മക്കളെയും ഭാര്യയെയും സംരക്ഷിക്കു എന്നും ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ പറഞ്ഞു.ആദ്യം നിങ്ങളുടെ ഭാര്യയ്ക്കും കുട്ടിക്കും മറുപടി നൽകുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളുടെ ഭാര്യയോ കുട്ടിയോ പങ്കെടുത്തിരുന്നോ?തിരുച്ചെന്തൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ വിജയ്‌യെ ലക്ഷ്യം വച്ചുകൊണ്ട് പറഞ്ഞു.
വിജയ്ക്ക് ഒടുവിൽ ഭൂരിപക്ഷം ലഭിച്ചു; ഇടതുപക്ഷവും വിസികെയും ടിവികെയെ പിന്തുണയ്ക്കുമെന്ന് വൃത്തങ്ങൾ
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വം പരിഹരിക്കുന്നതിനായി നടൻ വിജയ്‌യും തമിഴ്‌നാട് ഗവർണർ ആർവി അർലേക്കറും വൈകുന്നേരം 4.30 ന് കൂടിക്കാഴ്ച നടത്തും.കോൺഗ്രസിൽ നിന്ന് അഞ്ച് പേരും വിടുതലൈ ചിരുതൈഗൽ കച്ചി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് രണ്ട് പേർ വീതവും ഭൂരിപക്ഷമായ 118 സീറ്റുകൾ മറികടന്നതോടെ വിജയ്ക്ക് ഒടുവിൽ അവകാശവാദം ഉന്നയിക്കാൻ ആവശ്യമായ എണ്ണം ലഭിച്ചതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
തമിഴ്നാട്ടിൽ സിഎസ്ഐ മധ്യകേരള മഹായിടവക സെക്രട്ടറി ടിടി പ്രവീൺ വിജയിയുടെ മന്ത്രിസഭയിൽ?
തമിഴ്നാട്ടിൽ അപ്രതീക്ഷിതമായ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ പോകുന്ന വിജയിയുടെ ടിവികെയുടെ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം ഉണ്ടാകുമെന്ന് സൂചന.CSI മധ്യകേരള മഹായിടവക സെക്രട്ടറി പ്രവീൺ മന്ത്രിയാകാൻ സാധ്യതയേറി. കേരളത്തോട് ചേർന്ന് കിടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവൻകോട് മണ്ഡലത്തിൽ നിന്നാണ് മലയാളിയായ പ്രവീൺ തിരഞ്ഞെടുക്കപ്പെട്ടത്.പാറശ്ശാലയോട് ചേർന്ന് തമിഴ്നാട്ടിലുള്ള ചെറിയകൊല്ല സ്വദേശിയാണ് പ്രവീൺ.20970 വോട്ടിനാണ് പ്രവീൺ TVK സ്ഥാനാർഥി മൈക്കിൾ കുമാറിനെ പരാജയപ്പെടുത്തിയത്
ജയിച്ചിട്ട് നേരെ പനയൂരിലേക്ക് വരൂ.. ഞാൻ കാത്തിരിക്കും; സ്ഥാനാർത്ഥികളോട് വിജയ്
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ, ചെന്നൈയിലെ പനയൂരിൽ പാർട്ടി സ്ഥാനാർത്ഥികളുമായി യോഗം നടത്തി ടിവികെ നേതാവ വിജയ്."മെയ് 4 ന് വിജയിച്ചതിന് ശേഷം നേരെ പനയൂരിലേക്ക് വരൂ, ഞാൻ നിങ്ങൾക്കായി ഇവിടെ കാത്തിരിക്കും" എന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; മനംനൊന്ത് യുവതി ജീവനൊടുക്കി
തിരുവള്ളൂരിൽ ഭർത്താവ് എസി വാങ്ങി നൽകാത്തതിന്റെ പേരിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. 25 കാരിയായ മോണിക്ക ആണ് മരിച്ചത്. കടുത്ത ചൂടിനെ തുടർന്ന് മോണിക്ക ഭർത്താവ് ആകാശിനോട് എസി വാങ്ങി നൽകുവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതിയുടെ ആവശ്യം ഭർത്താവ് നിരസിച്ചു. ഇതിൽ മനംനൊന്ത മോണിക്ക രാത്രി ആകാശും കുടുംബത്തിലുള്ള മറ്റ് ആളുകളും വീടിന്റെ ടെറസിന്റെ മുകളിൽ ഉറങ്ങാനായി പോയപ്പോൾ മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഞങ്ങൾ 200 സീറ്റുകൾ നേടും! വനിതാ സംവരണം പ്രതിപക്ഷത്തിനെതിരായ ബിജെപിയുടെ ആയുധം മാത്രം; സ്റ്റാലിൻ
ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 200ൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിക്കെതിരെയും ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെ പവർ സെന്റർ എന്നു പരാമർശിച്ച പളനിസ്വാമിയുടെ പരിഹാസത്തിനും സ്റ്റാലിൻ മറുപടി നൽകി.
തമിഴ്നാട്ടിൽ പടക്ക നിർമാണ യൂണിറ്റില്‍ ഉ​ഗ്രൻ സ്ഫോടനം; 17 പേർക്ക് ദാരുണാന്ത്യം
തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ യൂണിറ്റിൽ ഉഗ്രൻ സ്ഫോടനം. 17 പേർ മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ചിന്നി ചിതറിയ അവസ്ഥയിലാണ്. കൂടാതെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതീവ ഗുരുതരമായ ആറു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാൽപ്പാറ വാഹനാപകടം: അധ്യാപകരായ ഒൻപത് പേർ മരിച്ചു, ഏഴ് പേർ സ്ത്രീകൾ
പൊള്ളാച്ചി വാൽപ്പാറ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനാപകടം. സംഭവത്തിൽ 9 മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്നും വിനോദയാത്രയ്ക്കായി പോയ അധ്യാപകരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും രണ്ടു പുരുഷനും ഉൾപ്പെടുന്നു. പാങ് പള്ളിപ്പറമ്പ് GLP സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.
അണ്ണാമലൈയെ മടുത്തോ? തമിഴ്‌നാട് ബിജെപി സ്ഥാനാർഥി പട്ടികയിൽ പരി​ഗണിച്ചില്ല
കേന്ദ്ര മന്ത്രി മുരുകൻ അവിനാശിയിൽ മത്സരിക്കും. മുൻ ഗവർണർ തമിഴിസൈ സൗന്ദർ രാജൻ ചെന്നൈ മൈലാപ്പൂരിൽ മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിലും. എന്നാൽ അണ്ണാമലയെ പരിഗണിച്ചില്ല എന്നത് ഇപ്പോൾ ചർച്ചയാവുകയാണ്.
വിജയ് മനഃപൂർവ്വം വൈകിയെത്തി, പ്രസംഗിക്കുമ്പോള്‍ വൈദ്യുതി ഓഫാക്കണമെന്ന് ടിവികെയുടെ കത്ത്; ​ഗുരുതരമായ ആരോപണങ്ങൾ
നാമക്കലിൽ എട്ടേമുക്കാലിന് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ച സമയത്തേക്കാൾ മണിക്കൂറുകൾ വൈകിയാണ് വിജയ് പരിപാടിയിൽ എത്തിച്ചേർന്നത് എന്നും എഫ്‌ഐആറിൽ പറയുന്നു
ദുരന്തമായി ടിവികെ റാലി: കുട്ടികളുൾപ്പെടെ മരണം 32; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത
തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രസിഡന്റ് വിജയ്‌യെ കാണാൻ
മരുമകന് ചിക്കൻ കറി ഉണ്ടാക്കാൻ കോഴിക്ക് വച്ച വെടി ഉന്നംതെറ്റി അയൽവാസി മരിച്ചു
മരുമകനുവേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് അണ്ണാമലൈ വെടിയുതിർക്കുകയായിരുന്നു.
Advertisement