D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വാൽപ്പാറ വാഹനാപകടം: അധ്യാപകരായ ഒൻപത് പേർ മരിച്ചു, ഏഴ് പേർ സ്ത്രീകൾ
പൊള്ളാച്ചി വാൽപ്പാറ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനാപകടം. സംഭവത്തിൽ 9 മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്നും വിനോദയാത്രയ്ക്കായി പോയ അധ്യാപകരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും രണ്ടു പുരുഷനും ഉൾപ്പെടുന്നു. പാങ് പള്ളിപ്പറമ്പ് GLP സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.

അപകടമുണ്ടാകുന്ന സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ 9 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു. സംഘത്തിൽ മൂന്ന് കുട്ടികളും ഉണ്ട്. അധ്യാപകരും കുടുംബവും ചേർന്നുള്ള യാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. ഇവർ യാത്ര ആരംഭിച്ചത് മലപ്പുറം കോളത്തൂർ പോലീസ് ലിമിറ്റിൽ നിന്നുമാണ്.

ഇന്ന് പുലർച്ചെ 3:00 മണിയോടെ ഒരു ദിവസത്തെ യാത്രയ്ക്ക് വേണ്ടിയാണ് പുറപ്പെട്ടത്. ഇന്ന് രാത്രി തിരിച്ചെത്തേണ്ടവരാണ് ഇപ്പോൾ ദുരന്തത്തിൽ പെട്ടത്. നിയന്ത്രണംവിട്ട മിനി വാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് മറയുകയായിരുന്നു എന്നാണ് സൂചന. അപകടം ഉണ്ടായ ഉടൻതന്നെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *