D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലക്ഷ്യം തുടർഭരണമോ? വനിതാ സംവരണ ബില്ലിന് പിന്നിലെ കേന്ദ്ര നീക്കം
പാർലമെന്റ് ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായിട്ടും വനിതാ സംവരണ മണ്ഡല പുനർ ബില്ലുകളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്നു. സാധാരണഗതിയിൽ ഒരു സർക്കാരും തങ്ങളുടെ ഭൂരിപക്ഷം ഇല്ലാത്ത കാര്യം പരസ്യമായി സമ്മതിക്കാറില്ലെങ്കിലും ഇവിടെ പരാജയം മുൻകൂട്ടി അറിഞ്ഞിട്ടും ബില്ലും ആയി മുന്നോട്ടു പോകാൻ ആണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.

ന്യൂഡൽഹി: പാർലമെന്റ് ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായിട്ടും വനിതാ സംവരണ മണ്ഡല പുനർ ബില്ലുകളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്നു. സാധാരണഗതിയിൽ ഒരു സർക്കാരും തങ്ങളുടെ ഭൂരിപക്ഷം ഇല്ലാത്ത കാര്യം പരസ്യമായി സമ്മതിക്കാറില്ലെങ്കിലും ഇവിടെ പരാജയം മുൻകൂട്ടി അറിഞ്ഞിട്ടും ബില്ലും ആയി മുന്നോട്ടു പോകാൻ ആണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.

ഇത് കേവലം നിയമനിർമ്മാണം എന്നതിലുപരി കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള നീക്കം ആണെന്ന് വിലയിരുത്തപ്പെടുന്നു. വരാനിരിക്കുന്ന ബംഗാൾ തമിഴ്നാട് തിരഞ്ഞെടുപ്പുകളിലെ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനോ അതല്ലെങ്കിൽ പശ്ചിമേഷൻ സംഘർഷങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്.

എന്നാൽ ഇതിനെല്ലാം ഉപരി രാജ്യവ്യാപകമായി ബിജെപി നടത്തുന്ന തുടർഭരണത്തിനുള്ള ഒരുക്കമാണിത് എന്ന വാർത്തയാണ് കൂടുതൽ പ്രസക്തി ഉള്ളത്. നേരത്തെ ജമ്മുകാശ്മീരിലും നടന്ന മണ്ഡല പുനർ പ്രക്രിയകൾ ഉദാഹരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ഈ മാതൃക ഇപ്പോൾ രാജ്യത്തൊട്ടാകെ നടപ്പാക്കാൻ ആണ് കേന്ദ്രത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *