ഇറാനെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കുന്നതിന് വേണ്ടി ബുധനാഴ്ച ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് വീണ്ടും തള്ളിയതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നാലാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. 47 പേരു മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത് എന്നാൽ 52 പേർ പ്രമേയത്തെ എതിർക്കുകയായിരുന്നു. ഭൂരിഭാഗം റിപ്പബ്ലിക് അംഗങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചു.
പാർലമെന്റ് ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായിട്ടും വനിതാ സംവരണ മണ്ഡല പുനർ ബില്ലുകളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്നു. സാധാരണഗതിയിൽ ഒരു സർക്കാരും തങ്ങളുടെ ഭൂരിപക്ഷം ഇല്ലാത്ത കാര്യം പരസ്യമായി സമ്മതിക്കാറില്ലെങ്കിലും ഇവിടെ പരാജയം മുൻകൂട്ടി അറിഞ്ഞിട്ടും ബില്ലും ആയി മുന്നോട്ടു പോകാൻ ആണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.
പൊള്ളാച്ചി വാൽപ്പാറ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനാപകടം. സംഭവത്തിൽ 9 മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്നും വിനോദയാത്രയ്ക്കായി പോയ അധ്യാപകരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും രണ്ടു പുരുഷനും ഉൾപ്പെടുന്നു. പാങ് പള്ളിപ്പറമ്പ് GLP സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.
ഇസ്രയേലും ലെബനനും തമ്മിൽ 10 ദിവസത്തെ താൽക്കാലിക യുദ്ധവിരാമത്തിന് കാരണമായത് താനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ മധ്യസ്ഥതയാണ് ഇതിന് കാരണം എന്നാണ് ട്രംപിന്റെ അവകാശവാദം. ലോകത്താകമാനം ഇതുവരെ ഒമ്പത് യുദ്ധങ്ങൾ തന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് പത്താമത്തേത് ആണെന്നും ട്രംപ് അവകാശപ്പെട്ടു.
തമിഴക വെട്രി കകം അധ്യക്ഷനും നടനുമായി വിജയിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമ കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ വേണമെങ്കിൽ വിസിൽ അടിക്കാം എന്നും എന്നാൽ ആ പേരിൽ നാട് വിട്ടു തരാൻ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് ഇതുവരെ ജനങ്ങളുടെ ഒരു പ്രശ്നത്തിലും ഇടപെട്ടിട്ടില്ല. സിനിമയിൽ അഭിനയിക്കുന്നതുപോലെ മുഖ്യമന്ത്രിയാകാം എന്നാണ് വിചാരം എങ്കിൽ അത് സാധിക്കില്ല എന്നും പ്രകാശ് രാജ്.
ചേർത്തലയിൽ വിഷു ആശംസയുടെ കാർഡിൽ ചിക്കൻ മന്തിക്ക് അരികിൽ ആർത്തിയോടെ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം പ്രചരിപ്പിച്ചതിന് റസ്റ്റോറന്റ് ഉടമയ്ക്കെതിരെ കേസ്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമയായ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.