D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച് വിജയ്
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിനു ശേഷം സ്റ്റാലിനുമായി നടത്തുന്ന വിജയ്‌യുടെ ആദ്യ സന്ദർശനമാണിത്. തീര്‍ത്തും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമാണെന്നാണ് ഇരുവിഭാഗവും ഇതേക്കുറിച്ച് പരാമർശം നടത്തിയത്.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിനു ശേഷം സ്റ്റാലിനുമായി നടത്തുന്ന വിജയ്‌യുടെ ആദ്യ സന്ദർശനമാണിത്. തീര്‍ത്തും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമാണെന്നാണ് ഇരുവിഭാഗവും ഇതേക്കുറിച്ച് പരാമർശം നടത്തിയത്.

എം കെ സ്റ്റാലിനും മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും ചേർന്ന് ആൽവാർപേട്ടിലെ വസതിയിലെത്തിയ മുഖ്യമന്ത്രി വിജയ്‌യെ സ്വീകരിച്ചു. വസതിയിലെത്തിയ വിജയ്‌യെ ഉദയനിധി ഹസ്തദാനം നൽകി ആലിം​ഗനം ചെയ്താണ് വരവേറ്റത്. ഇരുനേതാക്കളും പരസ്പരം പൊന്നാടയണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും സ്നേഹം പങ്കിട്ടു.

അതേസമയം ധികാരമേറ്റതിനു പിന്നാലെ മുൻ സർക്കാർ സംസ്ഥാന ഖജനാവിനെ 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലേക്ക് തള്ളിവിട്ടുവെന്ന മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ പരാമർശത്തിന് മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിൻ രൂക്ഷമായി മറുപടി നൽകി .സർക്കാരിന്റെ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ പണമില്ല എന്ന് അവകാശപ്പെടരുതെന്ന് സ്റ്റാലിൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. തുടക്കത്തിൽ തന്നെ പണമില്ലെന്ന് പറയരുത്. അത് അവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement