കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിമുതൽ വാടകവീട്ടിൽ. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിൽ വാടക വീട് എടുത്തു. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയാൽ താമസിക്കുക ഇനി ഈ വീട്ടിലായിരിക്കും. പ്രതിപക്ഷത്തെ നയിക്കുക ആരാണ് എന്ന ചോദ്യത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിനു ശേഷം സ്റ്റാലിനുമായി നടത്തുന്ന വിജയ്‌യുടെ ആദ്യ സന്ദർശനമാണിത്. തീര്‍ത്തും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമാണെന്നാണ് ഇരുവിഭാഗവും ഇതേക്കുറിച്ച് പരാമർശം നടത്തിയത്.
കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് എന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം വൈകില്ലെന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യത്തിലെ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ എത്താൻ ആയിരുന്നു പറഞ്ഞത് എന്നാൽ എത്താൻ സാധിക്കില്ല എന്ന കാര്യം അറിയിച്ചിട്ടുണ്ട്. എത്രയും പ്രശ്നം തീർക്കാൻ ആയിട്ടാണ് എല്ലാവരെയും ഡൽഹിയിലേക്ക് വിളിക്കുന്നത് ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ പോകുന്നില്ലെങ്കിലും കൃത്യമായ തന്റെ നിലപാട് അറിയിക്കും രാഹുൽഗാന്ധി വിളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
തിരഞ്ഞെടുപ്പിലെ കനത്ത കുത്തോൽമിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം പി ഗോവിന്ദനും എന്ന് വിമർശനം. എം.വി ഗോവിന്ദന്റെ ശൈലി പ്രത്യേകിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്തത് ശരിയായില്ല.പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും പരസ്പരമുള്ള ഒരു ഫോക്കസ് ആണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്.തിരഞ്ഞെടുപ്പിൽ സിപിഐയുടെ പല അണികളും യുഡിഎഫിന് ക്രോസ് വോട്ട് ചെയ്തതും തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി മാറി. അധികാര കേന്ദ്രീകരണത്തിന് വേണ്ടി എം വി ഗോവിന്ദൻ നടത്തിയ ചില നീക്കങ്ങളും തിരിച്ചടിയായി.തളിപ്പറമ്പിൽ പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തിരിച്ചടിയായി എന്നും ഇത് പാർട്ടിയുടെ വിജയ സാധ്യതകളെ ബാധിച്ചു എന്നും വിമർശനം ഉയർന്നു.