ന്യുഡൽഹി: കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്ന ഡിഎംകെയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.വഞ്ചന എന്നത് കോൺഗ്രസിന്റെ സഹജമായ സ്വഭാവമാണ് തമിഴ്നാട്ടിൽ ഡിഎംകെയോട് കാണിച്ചതും അത് തന്നെയാണ്.പ്രാദേശിക പാർട്ടികളുടെ ചെലവിൽ നിലനിൽക്കുന്ന ഒരു 'പരജീവി രാഷ്ട്രീയ ശക്തി'യാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു.തമിഴ്നാട്ടിലെ തങ്ങളുടെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയെ കോൺഗ്രസ് ഒറ്റിക്കൊടുത്തതായി പ്രധാനമന്ത്രി ആരോപിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറുമ്പോൾ സഖ്യകക്ഷികളെ തള്ളിപ്പറയുന്ന ചരിത്രമാണ് കോൺഗ്രസിനുള്ളത്.tvk യെ പിന്തുണച്ച കോൺഗ്രസ് നിലപാടിനെ tvk വിമർശിച്ചിരുന്നു. പിന്നിൽ നിന്ന് കുത്തി എന്നായിരുന്നു ആരോപണം.
ഒരു കോൺഗ്രസ് സർക്കാരും തുടർച്ചയായി രണ്ടാം തവണ അധികാരത്തിൽ വന്നിട്ടില്ല. ഭരണം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അവർക്കെതിരെ ഭരണവിരുദ്ധ വികാരം തുടങ്ങുമെന്നും പ്രധാനമന്ത്രി ആരോപിച്ചു.ഇവർക്കു വഞ്ചിക്കാൻ മാത്രമേ അറിയൂ.ഇത്രയധികം വിദ്വേഷം കാണിക്കുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയെ കാണാൻ സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



