ഇന്ത്യൻ കുടിയേറ്റക്കാരെ അപമാനിക്കുന്ന തരത്തിലുളള വിവാദ പരാമർശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ വീണ്ടും പോസ്റ്റ് ചെയ്തതിനെത്തുടർന്ന് പുതിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുഎസ് നിയമസഭാംഗം.ഏറ്റവും കൂടുതൽ കാലം കോൺഗ്രസിൽ അംഗമായിരുന്ന ഇന്ത്യൻ അമേരിക്കൻ അംഗമായ അമി ബേരയാണ് വിമർശനം നടത്തിയത്. ഒട്രംപിന്റെ അഭിപ്രായങ്ങൾ "കുറ്റകരവും, വിവരമില്ലാത്തതും, അദ്ദേഹം വഹിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കാത്തതുമാണ് എന്ന് ബെറ വിശേഷിപ്പിച്ചു.ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനെന്ന നിലയിൽ, എന്റെ പാരമ്പര്യത്തിലും എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ അവസരം നൽകിയ രാജ്യത്തിലും ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
അരവിന്ദ് കെജ്‌രിവാളിന് അനുവദിച്ച പുതിയ ബംഗ്ലാവിനെ "ശീഷ് മഹൽ 2" എന്ന് വിശേഷിപ്പിച്ച് ബിജെപി. വീട് പുതുക്കിപ്പണിയാൻ വൻതുക ചെലവഴിച്ചുവെന്ന ആരോപണമാണ് ബിജെപി ഉയർത്തിയത്.കെജ്‌രിവാൾ തന്റെ പുതിയ വീട്ടിലേക്ക് കാലെടുത്തുവച്ചതിന് ഒരു ദിവസത്തിന് ശേഷം, ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് വർമ്മ പുതിയ താമസസ്ഥലത്തിന്റെ വ്യക്തമായ രൂപരേഖയും ചിത്രങ്ങളും പുറത്തുവിട്ടു. ആ വീട്ടിലെ ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾക്കായി സ്വകാര്യ പണം ഉപയോഗിച്ചുവെന്നാണ് ആരോപണം. എന്നാൽ ചിത്രം വ്യാജമാണെന്നും 'Pinterest' ൽ നിന്ന് ഡൗൺലോഡ് ചെയ്തതാണെന്നും എഎപി തിരിച്ചടിച്ചു.
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ലയിച്ചതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ. "ഭയം കൊണ്ടല്ല, വെറുപ്പ് കൊണ്ടാണ് താൻ ഇറങ്ങിപ്പോയത്" എന്ന് പറഞ്ഞു.നേതാക്കൾ സമ്മർദ്ദം മൂലമാണ് പാർട്ടി വിട്ടതെന്ന വാദത്തിനെതിരെ ശക്തമായ പ്രസ്താവനയിൽ ചദ്ദ രംഗത്തെത്തി. “ഭയം കൊണ്ടല്ല, ആം ആദ്മി പാർട്ടിയിൽ നിരാശപ്പെട്ടാണ് ഞങ്ങൾ പാർട്ടി വിട്ടത്. ആം ആദ്മി പാർട്ടിയെ തങ്ങളുടെ രക്തവും വിയർപ്പും ഉപയോഗിച്ച് വളർത്തിയ എല്ലാ യഥാർത്ഥ ദേശസ്നേഹികളും ഒന്നുകിൽ പാർട്ടി വിട്ടുപോയി അല്ലെങ്കിൽ പാർട്ടി വിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഇപ്പോൾ ആരും ബന്ധപ്പെടാൻ ആഗ്രഹിക്കാത്ത തെറ്റായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
കണ്ണൂർ പേരാവൂർ കൊളക്കാട് മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ 25കാരനായ മകൻ ക്രിസ്റ്റിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട ഗീതമ്മ . ഇന്നലെ രാത്രിയിൽ അമ്മയും മകനും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നാലെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തപകയായിരുന്നു. പ്രതി അയൽവാസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ്.
തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ബി ഐ ആർ എസ് നേതാവ് കെ കവിത. ബി ആർ എസിൽ നിന്നും രാജിവച്ച് ഏഴു മാസങ്ങൾക്ക് അകമാണ് പുതിയ പാർട്ടി രൂപീകരിച്ചത്. തെലങ്കാന രാഷ്ട്ര സേന ( ടി ആർ എസ് ) എന്നാണ് കവിതയുടെ പുതിയ പാർട്ടിയുടെ പേര്. മുനീറാബാദിൽ വച്ചായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്. തെലങ്കാനയുടെ വികസനം ആണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു ടി ആർ എസ് 2029 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കവിത പ്രഖ്യാപിച്ചു.