D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വാക്കു തർക്കം ; കണ്ണൂരിൽ മകൻ അമ്മയെ കഴുത്തുറത്തു കൊന്നു
കണ്ണൂർ പേരാവൂർ കൊളക്കാട് മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ 25കാരനായ മകൻ ക്രിസ്റ്റിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട ഗീതമ്മ . ഇന്നലെ രാത്രിയിൽ അമ്മയും മകനും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നാലെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തപകയായിരുന്നു. പ്രതി അയൽവാസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മയെ കൊന്നശേഷം ഒരു കുറ്റബോധവും ഇല്ലാതെ കൂളായാണ് ക്രിസ്റ്റി തന്നോട് സംസാരിച്ചതെന്നും അവരാണ് തന്നെ ഇങ്ങനെ ആക്കിയത് എന്ന് പറഞ്ഞതായി ക്രിസ്റ്റിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച അയൽവാസി നിപുൺ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *