കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന യാത്രികരുടെ കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവിൽ നിയന്ത്രണം. കേരളത്തിലെ അബ്കാരി നിയമം അനുവദിക്കുന്നതിലധികം മദ്യമുണ്ടെങ്കിൽ അത് പിടിച്ചെടുക്കാൻ കൊച്ചി കസ്റ്റംസ് കമ്മീഷണർ കർശന നിർദ്ദേശം നൽകി. നിലവിൽ ബാഗേജ് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കി മദ്യം വിട്ടുനൽകുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത് . എന്നാൽ സംസ്ഥാന നിയമപ്രകാരം അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നത് കുറ്റകരമായതിനാൽ, ഇനിമുതൽ പിഴയടച്ചാലും അധികമുള്ള മദ്യം യാത്രക്കാർക്ക് തിരികെ നൽകില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ നടന്ന വെടിവയ്പ്പിന്റെ "സാധ്യതയുള്ള" ഇര ഡൊണാൾഡ് ട്രംപാണെന്ന് ആക്ടിംഗ് യുഎസ് അറ്റോർണി ജനറൽ പറഞ്ഞു.ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളെയാണ് തോക്കുധാരി ലക്ഷ്യമിട്ടതെന്ന് "പ്രാഥമിക" കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുവെന്ന് ടോഡ് ബ്ലാഞ്ച് പറയുന്നു.കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള 31 കാരനായ കോൾ ടോമാസ് അല്ലെൻ ആണ് പ്രതിയെന്ന് യുഎസ് മാധ്യമങ്ങൾ തിരിച്ചറിഞ്ഞു - സംശയിക്കപ്പെടുന്നയാൾ അധികാരികളുമായി സഹകരിക്കുന്നില്ലെന്ന് ബ്ലാഞ്ചെ പറയുന്നു
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയുടെ പ്രതിഷേധ മാർച്ചിനെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ശ്രീലേഖ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമായിരുന്നു.സേനയോട് അനുഭാവപൂർവ്വം പെരുമാറണമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.ശ്രീലേഖക്കെതിരായ കേസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു
വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത മാധ്യമപ്രവർത്തകരുടെ അത്താഴ്മേൽ വെടിവെപ്പ് ഉണ്ടായ സംഭവത്തിൽ അപലപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. “ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ തനിക്ക് ആശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ട്രംപിന് അപകടം ഒന്നും സംഭവിച്ചില്ല എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും പ്രമാനമന്ത്രി നരേന്ദ്രമോദി.ശനിയാഴ്ച രാത്രിയോടെയാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി അത്താഴ വിരുന്ന് നടന്നത്. ഇവിടെക്കാണ് അജ്ഞാതനായ ഒരു ആക്രമി കടന്നുവന്ന് വെടിയുതിർത്തത്.
കാഞ്ഞാറിൽ വയോധിക പാമ്പ് കടിയേറ്റ് മരിച്ചു. വിശാലാക്ഷിയാണ് മരിച്ചത്. മാങ്ങാ പെറുക്കാൻ വീടിന് സമീപത്ത് ഇറങ്ങിയപ്പോൾ പാമ്പ് കടിക്കുകയായിരുന്നു. ഉടനെ തന്നെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം തളിപ്പറമ്പ് സ്വദേശിനെയും ഇന്ന് രാവിലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്ത് ചൂട് കൂടിയതാണ് പാമ്പുകളുടെ ആക്രമണം കൂടിയത് എന്നാണ് വിലയിരുത്തൽ.സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഏഴു പേർക്കാണ് പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായത്.
തിരുവള്ളൂരിൽ ഭർത്താവ് എസി വാങ്ങി നൽകാത്തതിന്റെ പേരിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. 25 കാരിയായ മോണിക്ക ആണ് മരിച്ചത്. കടുത്ത ചൂടിനെ തുടർന്ന് മോണിക്ക ഭർത്താവ് ആകാശിനോട് എസി വാങ്ങി നൽകുവാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ യുവതിയുടെ ആവശ്യം ഭർത്താവ് നിരസിച്ചു. ഇതിൽ മനംനൊന്ത മോണിക്ക രാത്രി ആകാശും കുടുംബത്തിലുള്ള മറ്റ് ആളുകളും വീടിന്റെ ടെറസിന്റെ മുകളിൽ ഉറങ്ങാനായി പോയപ്പോൾ മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
വൈറ്റ് ഹൗസിലെ ലേഖകരായ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടയിൽ വെടിവെപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുത്ത പാർട്ടിയിലാണ് അപകടം. ആക്രമി വെടിയുതിർകാണുകയായിരുന്നു .അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയാണ് വാഷിംഗ്ടണിലെ ഹിൽട്ടൻ ഹാളിൽ മാധ്യമ പ്രവർത്തകർ അത്താഴ വിരുന്നു ഒരുക്കിയത്. ആക്രമണം ഉണ്ടായthinu തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ട് ട്രംപിനെയും പ്രഥമ വനിതയായ മെലാനിയെയും ചടങ്ങിൽ നിന്നും മാറ്റി. അമേരിക്കയുടെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ അടങ്ങിയ ചടങ്ങിൽ ഉണ്ടായിരുന്നു.ഇത്തരത്തിൽ വെടിവെപ്പ് ഉണ്ടായത് വലിയ ആശങ്കയും ഭീതിയും ആണ് ഉണ്ടാക്കിയത്.
ഇന്ത്യൻ കുടിയേറ്റക്കാരെ അപമാനിക്കുന്ന തരത്തിലുളള വിവാദ പരാമർശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ വീണ്ടും പോസ്റ്റ് ചെയ്തതിനെത്തുടർന്ന് പുതിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുഎസ് നിയമസഭാംഗം.ഏറ്റവും കൂടുതൽ കാലം കോൺഗ്രസിൽ അംഗമായിരുന്ന ഇന്ത്യൻ അമേരിക്കൻ അംഗമായ അമി ബേരയാണ് വിമർശനം നടത്തിയത്. ഒട്രംപിന്റെ അഭിപ്രായങ്ങൾ "കുറ്റകരവും, വിവരമില്ലാത്തതും, അദ്ദേഹം വഹിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കാത്തതുമാണ് എന്ന് ബെറ വിശേഷിപ്പിച്ചു.ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനെന്ന നിലയിൽ, എന്റെ പാരമ്പര്യത്തിലും എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ അവസരം നൽകിയ രാജ്യത്തിലും ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
അരവിന്ദ് കെജ്‌രിവാളിന് അനുവദിച്ച പുതിയ ബംഗ്ലാവിനെ "ശീഷ് മഹൽ 2" എന്ന് വിശേഷിപ്പിച്ച് ബിജെപി. വീട് പുതുക്കിപ്പണിയാൻ വൻതുക ചെലവഴിച്ചുവെന്ന ആരോപണമാണ് ബിജെപി ഉയർത്തിയത്.കെജ്‌രിവാൾ തന്റെ പുതിയ വീട്ടിലേക്ക് കാലെടുത്തുവച്ചതിന് ഒരു ദിവസത്തിന് ശേഷം, ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് വർമ്മ പുതിയ താമസസ്ഥലത്തിന്റെ വ്യക്തമായ രൂപരേഖയും ചിത്രങ്ങളും പുറത്തുവിട്ടു. ആ വീട്ടിലെ ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾക്കായി സ്വകാര്യ പണം ഉപയോഗിച്ചുവെന്നാണ് ആരോപണം. എന്നാൽ ചിത്രം വ്യാജമാണെന്നും 'Pinterest' ൽ നിന്ന് ഡൗൺലോഡ് ചെയ്തതാണെന്നും എഎപി തിരിച്ചടിച്ചു.
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ലയിച്ചതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ. "ഭയം കൊണ്ടല്ല, വെറുപ്പ് കൊണ്ടാണ് താൻ ഇറങ്ങിപ്പോയത്" എന്ന് പറഞ്ഞു.നേതാക്കൾ സമ്മർദ്ദം മൂലമാണ് പാർട്ടി വിട്ടതെന്ന വാദത്തിനെതിരെ ശക്തമായ പ്രസ്താവനയിൽ ചദ്ദ രംഗത്തെത്തി. “ഭയം കൊണ്ടല്ല, ആം ആദ്മി പാർട്ടിയിൽ നിരാശപ്പെട്ടാണ് ഞങ്ങൾ പാർട്ടി വിട്ടത്. ആം ആദ്മി പാർട്ടിയെ തങ്ങളുടെ രക്തവും വിയർപ്പും ഉപയോഗിച്ച് വളർത്തിയ എല്ലാ യഥാർത്ഥ ദേശസ്നേഹികളും ഒന്നുകിൽ പാർട്ടി വിട്ടുപോയി അല്ലെങ്കിൽ പാർട്ടി വിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഇപ്പോൾ ആരും ബന്ധപ്പെടാൻ ആഗ്രഹിക്കാത്ത തെറ്റായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
കണ്ണൂർ പേരാവൂർ കൊളക്കാട് മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ 25കാരനായ മകൻ ക്രിസ്റ്റിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട ഗീതമ്മ . ഇന്നലെ രാത്രിയിൽ അമ്മയും മകനും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നാലെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തപകയായിരുന്നു. പ്രതി അയൽവാസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ്.
തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ബി ഐ ആർ എസ് നേതാവ് കെ കവിത. ബി ആർ എസിൽ നിന്നും രാജിവച്ച് ഏഴു മാസങ്ങൾക്ക് അകമാണ് പുതിയ പാർട്ടി രൂപീകരിച്ചത്. തെലങ്കാന രാഷ്ട്ര സേന ( ടി ആർ എസ് ) എന്നാണ് കവിതയുടെ പുതിയ പാർട്ടിയുടെ പേര്. മുനീറാബാദിൽ വച്ചായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്. തെലങ്കാനയുടെ വികസനം ആണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു ടി ആർ എസ് 2029 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കവിത പ്രഖ്യാപിച്ചു.