D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഉന്നമിട്ടത് ട്രംപിനെ? യുഎസ് അറ്റോർണി ജനറലിന്റെ വിശദീകരണം
കഴിഞ്ഞ രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ നടന്ന വെടിവയ്പ്പിന്റെ "സാധ്യതയുള്ള" ഇര ഡൊണാൾഡ് ട്രംപാണെന്ന് ആക്ടിംഗ് യുഎസ് അറ്റോർണി ജനറൽ പറഞ്ഞു.ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളെയാണ് തോക്കുധാരി ലക്ഷ്യമിട്ടതെന്ന് "പ്രാഥമിക" കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുവെന്ന് ടോഡ് ബ്ലാഞ്ച് പറയുന്നു.കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള 31 കാരനായ കോൾ ടോമാസ് അല്ലെൻ ആണ് പ്രതിയെന്ന് യുഎസ് മാധ്യമങ്ങൾ തിരിച്ചറിഞ്ഞു - സംശയിക്കപ്പെടുന്നയാൾ അധികാരികളുമായി സഹകരിക്കുന്നില്ലെന്ന് ബ്ലാഞ്ചെ പറയുന്നു

കഴിഞ്ഞ രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ നടന്ന വെടിവയ്പ്പിന്റെ "സാധ്യതയുള്ള" ഇര ഡൊണാൾഡ് ട്രംപാണെന്ന് ആക്ടിംഗ് യുഎസ് അറ്റോർണി ജനറൽ പറഞ്ഞു.ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളെയാണ് തോക്കുധാരി ലക്ഷ്യമിട്ടതെന്ന് "പ്രാഥമിക" കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുവെന്ന് ടോഡ് ബ്ലാഞ്ച് പറയുന്നു.കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള 31 കാരനായ കോൾ ടോമാസ് അല്ലെൻ ആണ് പ്രതിയെന്ന് യുഎസ് മാധ്യമങ്ങൾ തിരിച്ചറിഞ്ഞു - സംശയിക്കപ്പെടുന്നയാൾ അധികാരികളുമായി സഹകരിക്കുന്നില്ലെന്ന് ബ്ലാഞ്ചെ പറയുന്നു.

അതേസമയം പ്രതിയുടെ ഉദ്ദേശ്യം അജ്ഞാതമായി തുടരുമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു . സംഭവത്തിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് ഒരു "മതപരമായ കാര്യമാണ്" എന്നും "ശക്തമായി ക്രിസ്ത്യൻ വിരുദ്ധമാണ്" എന്നും അവകാശപ്പെട്ടു.

വൈറ്റ് ഹൗസിലെ ലേഖകരായ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുത്ത പാർട്ടിയിലാണ് അപകടം. ആക്രമി വെടിയുതിർകാണുകയായിരുന്നു .അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയാണ് വാഷിംഗ്ടണിലെ ഹിൽട്ടൻ ഹാളിൽ മാധ്യമ പ്രവർത്തകർ അത്താഴ വിരുന്നു ഒരുക്കിയത്. ആക്രമണം ഉണ്ടായthinu തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ട് ട്രംപിനെയും പ്രഥമ വനിതയായ മെലാനിയെയും ചടങ്ങിൽ നിന്നും മാറ്റി. അമേരിക്കയുടെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ അടങ്ങിയ ചടങ്ങിൽ ഉണ്ടായിരുന്നു.ഇത്തരത്തിൽ വെടിവെപ്പ് ഉണ്ടായത് വലിയ ആശങ്കയും ഭീതിയും ആണ് ഉണ്ടാക്കിയത്. അക്രമി
8 തവണയാണ് വെടിയുതിർത്തത്. അതേസമയം ആക്രമി പോലീസിനെ കസ്റ്റഡിയിൽ ഉണ്ട് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. വെടിയച്ചയ്ക്ക് പിന്നാലെ റബ്ബിനെ സുരക്ഷ ഉദ്യോഗസ്ഥർ വളയുകയും ഉടനെ തന്നെ സുരക്ഷിതനായി വേദിയിൽ നിന്ന് മാറ്റുകയും ചെയ്യുന്നതിനെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഡിന്നർ പരിപാടി പിന്നീട് പുനരാരംഭിച്ചു. പരിപാടി പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത് ട്രംപ് തന്നെയാണ് റിപ്പോർട്ട്. കൂടാതെ അദ്ദേഹവും പരിപാടിയിലേക്ക് മടങ്ങിയെത്തുവാൻ ശ്രമിച്ചില്ലെങ്കിലും യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിനെ അതിനനുവദിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *