പിണറായി വിജയനെ ഈ രീതിയിൽ ദുരിതത്തിൽ ആക്കിയത് കേരളത്തിലെ മാധ്യമങ്ങളിൽ എന്ന് എസ്എൻഡിപി ജനറൽ യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഇഷ്ട്ടമല്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന രീതിയായിരുന്നു.എന്നെ വണ്ടിയിൽ കയറ്റിയാൽ കുറ്റം, ഇറക്കിയാൽ കുറ്റം. പല നല്ലകാര്യങ്ങളും ചെയ്തു, അത് ജനം അനുഭവിക്കുന്നുണ്ട്. പ്രതിപക്ഷനേതാവാകാൻ സാധ്യത പിണറായി വിജയനാണ്. നല്ല ഭരണം കാഴ്ചവയ്ക്കാൻ യുഡിഎഫിന് സാധിക്കട്ടെ. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.അതേസമയം, സിപിഐഎം നേതാവ് എ എം ആരിഫിന് മുസ്ലിം ലീഗിൻ്റെ സ്വരമെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എ എം ആരിഫ് സിപിഐഎമ്മിൽ നിന്ന് ചാടാൻ നിൽക്കുകയാണെന്നും ആരോപണം ഉന്നയിച്ചു. താൻ കാരണമാണ് സിപിഎം തോറ്റത് എന്ന രീതിയിൽ എവിടെയും ചർച്ച വന്നിട്ടില്ല സിപിഎമ്മിന് അകത്തും അങ്ങനെ ചർച്ച ഉണ്ടായിട്ടില്ല. അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



