ജനങ്ങളെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം ലഭിച്ചു അതിനു ജനങ്ങളോടാണ് താൻ നന്ദി പറയുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിൽ ചേർന്ന എൻഡിഎ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ വിശ്വാസം തങ്ങൾ കാത്തുസൂക്ഷിക്കുമെന്നും ഈ ചരിത്രം നേട്ടം ബിജെപി പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഈ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് വലിയ അഭിമാനം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.എൻഡിഎ സർക്കാരിന്റെ ഭരണകാലയളവിൽ 25 കോടിയിലധികം പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. തങ്ങളുടെ ഭരണ ദിശ ശരിയായ മാർഗത്തിലാണ് പോകുന്നത്. കോൺഗ്രസിന്റെ ഭരണകാലത്ത് രാജ്യത്ത് അനീതിയും അഴിമതിയും മാത്രമാണ് നടന്നത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.



