പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ ഇ ഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ 25 സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അറസ്റ്റുകൾ ഇനിയും തുടരുമെന്നും റിപ്പോർട്ട് .ഇന്നലെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പിടിയിലായ മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ആറുപേരെ കൂടി റിമാൻഡ് ചെയ്തു.
കൂടാതെ വീണ വിജയന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ വിശദമായ പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രധാനമായും വീണയുടെ മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ സ്രോതസ്സുകൾ ആണ് അന്വേഷണസംഘം വിശദമായി പരിശോധിക്കുക. വീണ വിജയന് 242 അക്കൗണ്ടുകളിൽ നിന്നും ഏകദേശം 18 കോടിയോളം രൂപയാണ് അന്വേഷണസംഘം മരവിപ്പിച്ചത്.ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീൽ കോടതി നാളെ പരിഗണിക്കും



