കേരളത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞത് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്ന് വ്യക്തമാണ്.അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇ ഡി അന്വേഷണത്തെ നിയമപരമായി തന്നെ നേരിടണമെന്നും. അതിന് യുഡിഎഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.നിയമപരമായി നേരിടാതെ ആക്രമണങ്ങളെ അഴിച്ചുവിട്ടത് എന്തിനാണ്. ഇഡി ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പിന് അറിയിച്ചിട്ടല്ല വന്നതെന്നും അറിയിച്ചു.



