D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആർത്തവ അവധി സ്ത്രീകൾക്ക് നാണക്കേടല്ലേ? നാട്ടുകാരും വീട്ടുകാരും ഒക്കെ ഇത് അറിയില്ലേ? സർക്കാറിന്റെ നയത്തിനെതിരെ ആർ ശ്രീലേഖ
സർക്കാറിന്റെ നായർ പ്രഖ്യാപനത്തിൽ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി എന്ന പ്രഖ്യാപനത്തിനെതിരെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ഇനി ഓരോ മാസവും പെൺകുട്ടികൾ ഇങ്ങനെ ലീവ് എടുക്കുമ്പോൾ നാട്ടുകാരും കുടുംബക്കാരും വീട്ടുകാരും ഒക്കെ അറിയില്ലേ ഈ കുട്ടിയുടെ ആർത്തവ ഡേറ്റിനെ കുറിച്ച്. അതിൽ നാണക്കേട് ഒന്നുമില്ലേ എന്താണ് യഥാർത്ഥത്തിൽ സർക്കാർ ചെയ്തുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകളെ അബലകൾ ആകുവാൻ ആണോ എന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഇതിനുപകരം എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്ക് സൗജന്യ നാപ്കിൻസ് അതിനുള്ള സജ്ജീകരണങ്ങൾ എന്നിവ ഒരുക്കുകയാണ് വേണ്ടത് പ്രധാനമായും വൃത്തിയുള്ള ശൗചാലയങ്ങൾ ഒരുക്കി നൽകുക എന്നീ കാര്യങ്ങളാണ് സർക്കാർ ഒരുക്കി നൽകേണ്ടത് എന്നും ശ്രീലേഖ വിമർശിച്ചു.
ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ പോയത്, നടപടികൾ ഇനിയും ഉണ്ടാകും; രമേശ് ചെന്നിത്തല
കേരളത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞത് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്ന് വ്യക്തമാണ്.അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
യുഎസിൽ|പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മനുഷ്യക്കടത്തുകാർക്ക് ലൈംഗികാവശ്യത്തിന് വിൽക്കാൻ ശ്രമം; ഇന്ത്യക്കാരൻ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ മനുഷ്യക്കടത്തുകാർക്ക് പണം നൽകിയ കേസിൽ 27 കാരനായ ഇന്ത്യക്കാരന് യുഎസിൽ 10 വർഷം തടവ് ശിക്ഷ ലഭിച്ചു. ഗുജറാത്തിലെ താമസക്കാരനായ കാവൻകുമാർ പട്ടേൽ നെബ്രാസ്കയിലെ ഒമാഹയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു, കഴിഞ്ഞ വർഷം ജനുവരിയിൽ പെൺകുട്ടിയെ ആക്രമിച്ചു
മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? സിപിഐ
സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ കേസിൽ എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന് സിപിഐ. പാർട്ടിക്കകത്ത് ഇതിൽ പ്രതിഷേധം നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതായി സൂചന.വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.
“അവർ നമ്മുടെ ഇടയിൽ നടക്കുന്നു”: വൈറ്റ് ഹൗസ് “ഏലിയൻസ്” വെബ്സൈറ്റ് ആരംഭിച്ചു? യാഥാർത്ഥ്യം അറിയാം
വൈറ്റ് ഹൗസ് ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ആദ്യം ഇത് കാണുന്നവർക്ക് തോന്നുക അന്യഗ്രഹ ജീവികളെ കുറിച്ചാണ് ഈ വെബ്സൈറ്റിൽ പറയുന്നത് എന്നാണ് എന്നാൽ, അത് നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ച വിദേശ പൗരന്മാരെക്കുറിച്ചാണ്. സൈറ്റിൽ തുറക്കുമ്പോൾ ആദ്യം കാണാൻ സാധിക്കുക അവർ നമുക്കിടയിൽ നടക്കുന്നു എന്ന വാചകമാണ്.അന്യഗ്രഹജീവികൾ നമുക്കിടയിൽ നടക്കുന്നുണ്ട്, നമ്മുടെ അയൽപക്കങ്ങളിൽ താമസിക്കുന്നുണ്ട്, നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മളുമായി ഇടപഴകുന്നു എന്നാണ് അനധികൃതമായി പ്രവേശിച്ച വിദേശ പൗരന്മാരെ കുറിച്ച് ട്രംപ് സൂചിപ്പിക്കുന്നത്. Aliens.gov എന്നാണ് വെബ്‌സൈറ്റിന്റെ പേര്. ബഹിരാകാശ പ്രമേയമുള്ള ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് വെബ്‌സൈറ്റാണിത്. അനധികൃതമായി തങ്ങുന്ന വിദേശ പൗരന്മാരെ ട്രാക്ക് ചെയ്യുന്ന ഒരു യുഎസ് മാപ്പ് ഇതിൽ ഉൾപ്പെടുന്നു.
Advertisement