D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പോലീസിനൊ ആഭ്യന്തരവകുപ്പിനോ ഈ റെയ്ഡ് സംബന്ധിച്ച ഒരു വിവരവും ഇല്ല; രമേശ് ചെന്നിത്തല
കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും കേരള പോലീസിനൊ ആഭ്യന്തരവകുപ്പിനോ നൽകിയിട്ടില്ല എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയതിനുശേഷം പിണറായിയിലും കോഴിക്കോടും ആളുകൾ സംഘടിക്കുന്നത് കണ്ട് ക്രമസമാധാനം നിലനിർത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് സ്വമേധയാ എത്തുക ആണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ഈ രണ്ടു സ്ഥലത്തും ഒരു പ്രശ്നങ്ങളും ഇല്ലാതെ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് തിരിച്ചു പോവുകയാണ് ഉണ്ടായത്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിതമായ ആക്രമണം ആണ്. പിണറായിയിലും കോഴിക്കോടും ഉണ്ടാകാത്ത ആക്രമണം തിരുവനന്തപുരത്ത് എങ്ങനെയാണ് ഉണ്ടായത് എന്നും ആഭ്യന്തര മന്ത്രി ചോദിക്കുന്നു. ബോധപൂർവ്വം ഇവിടെ ആക്രമണം നടത്തുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും കേരള പോലീസിനൊ ആഭ്യന്തരവകുപ്പിനോ നൽകിയിട്ടില്ല എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയതിനുശേഷം പിണറായിയിലും കോഴിക്കോടും ആളുകൾ സംഘടിക്കുന്നത് കണ്ട് ക്രമസമാധാനം നിലനിർത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് സ്വമേധയാ എത്തുക ആണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ഈ രണ്ടു സ്ഥലത്തും ഒരു പ്രശ്നങ്ങളും ഇല്ലാതെ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് തിരിച്ചു പോവുകയാണ് ഉണ്ടായത്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിതമായ ആക്രമണം ആണ്. പിണറായിയിലും കോഴിക്കോടും ഉണ്ടാകാത്ത ആക്രമണം തിരുവനന്തപുരത്ത് എങ്ങനെയാണ് ഉണ്ടായത് എന്നും ആഭ്യന്തര മന്ത്രി ചോദിക്കുന്നു. ബോധപൂർവ്വം ഇവിടെ ആക്രമണം നടത്തുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ ആക്രമം നടത്തിയ ആളുകളുടെ പേരിൽ കർശനമായ നടപടി ഉണ്ടാകുമെന്നും ഇദ്ദേഹം അറിയിച്ചു. ആക്രമണം നടത്തിയ പ്രതികളുടെ ചിത്രങ്ങൾ പോലീസിന്റെ കയ്യിൽ ഉണ്ട് എന്നും വ്യക്തമാക്കി.

അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തിൽ കേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കൃത്യനിർവഹണം നടത്തുന്നതിനിടെയാണ് ഇ ഡി ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിടേണ്ടി വന്നതെന്നും ഡ്രൈവർക്ക് പരിക്കേറ്റ സാഹചര്യമുണ്ടായതെന്നും എന്നാൽ വിലയിരുത്തലയിലാണ് ആഭ്യന്തരമന്ത്രാലയം. സംസ്ഥാന പോലീസ് മേധാവിയോടും സംഭവത്തിൽ വിശദീകരണം തേടുമെന്നാണ് സൂചന. കൂടാതെ ഇ ഡി ഉദ്യോഗസ്ഥർ പരാതി നൽകാനും സാധ്യത. ഉടൻതന്നെ പരാതി തയ്യാറാക്കി നൽകാനും സാധ്യത. സമാനമായി പശ്ചിമബംഗാളിൽ എൻഫോർ സിമന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ കനത്ത നടപടികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement