കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും കേരള പോലീസിനൊ ആഭ്യന്തരവകുപ്പിനോ നൽകിയിട്ടില്ല എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയതിനുശേഷം പിണറായിയിലും കോഴിക്കോടും ആളുകൾ സംഘടിക്കുന്നത് കണ്ട് ക്രമസമാധാനം നിലനിർത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് സ്വമേധയാ എത്തുക ആണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ഈ രണ്ടു സ്ഥലത്തും ഒരു പ്രശ്നങ്ങളും ഇല്ലാതെ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് തിരിച്ചു പോവുകയാണ് ഉണ്ടായത്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിതമായ ആക്രമണം ആണ്. പിണറായിയിലും കോഴിക്കോടും ഉണ്ടാകാത്ത ആക്രമണം തിരുവനന്തപുരത്ത് എങ്ങനെയാണ് ഉണ്ടായത് എന്നും ആഭ്യന്തര മന്ത്രി ചോദിക്കുന്നു. ബോധപൂർവ്വം ഇവിടെ ആക്രമണം നടത്തുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.