D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരണം; മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ സന്ദർശനത്തിനെതിരെ പരാതി
മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനെതിരെ പരാതി.ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപിയാണ് പരാതി നൽകിയത്. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചുവെന്നും മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വി ഐ പി ദർശനം അനുവദിച്ചുവെന്നും ആരോപണം നടന്നത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പരാതിയിൽ പറയുന്നു . ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരിക്കുന്നത് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ്.

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനെതിരെ പരാതി.ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപിയാണ് പരാതി നൽകിയത്. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചുവെന്നും മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വി ഐ പി ദർശനം അനുവദിച്ചുവെന്നും ആരോപണം നടന്നത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പരാതിയിൽ പറയുന്നു . ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരിക്കുന്നത് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ്. രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ മുഖ്യമന്ത്രിയുടെ ദർശനത്തെ തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങിയിരുന്നു.

മുഖ്യമന്ത്രി വി ഡി സതീശൻ റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് ഗുരുവായൂരിൽ എത്തിയത് . ക്ഷേത്ര പരിസരത്ത് കർശനമായ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement