D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യമെന്ന് വി ഡി സതീശൻ
വി ഡി സതീശൻ രമേശ്‌ ചെന്നിത്തലയെ സന്ദർശിച്ചു. ചെന്നൈ മുഖ്യമന്ത്രിയാകാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കുന്നതിനിടയിലാണ് ഈ സന്ദർശനം.രമേശ് ചെന്നിത്തല എൻ്റെ നേതാവാണെന്നും അദ്ദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണെന്നും വിഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണം നടത്തി. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ടാകുമെന്നും അക്കാര്യത്തിൽ തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും വി ഡി സതീശൻ

വിഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : വി ഡി സതീശൻ രമേശ്‌ ചെന്നിത്തലയെ സന്ദർശിച്ചു. ചെന്നൈ മുഖ്യമന്ത്രിയാകാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കുന്നതിനിടയിലാണ് ഈ സന്ദർശനം.രമേശ് ചെന്നിത്തല എൻ്റെ നേതാവാണെന്നും അദ്ദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണെന്നും വിഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണം നടത്തി. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ടാകുമെന്നും അക്കാര്യത്തിൽ തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും വി ഡി സതീശൻ. കൂടാതെ വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.ഹൈക്കമാൻ്റിൻ്റെ തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം രമേശ് ചെന്നിത്തല മന്ത്രിസ്ഥാനത്ത് ഉണ്ടാകുമോ എന്ന കാര്യത്തിൽ ചർച്ച തുടരുന്നുണ്ട് എന്നാണ് സതീശന്റെ പ്രതികരണം.മന്ത്രിസഭയിലേക്കുണ്ടാകുമോയെന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Advertisement