തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവാകും. വ്യാഴാഴ്ച നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷനേതായവായി പിണറായി വിജയന്റെ പേര് ഏകകണ്ഠമായി തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. രണ്ടുവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാവാകുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും കനത്ത തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷ നേതായെ പിണറായി തന്നെ നയിക്കട്ടെ എന്നായിരുന്നു പാർട്ടി എടുത്ത തീരുമാനം.
കൂടാതെ പി ബി അംഗവും മുതിർന്ന സിപിഎം നേതാവുമായ പിണറായി വിജയൻ സഭയിൽ ഉണ്ടായിരിക്കെ മറ്റൊരാളെ പരിഗണിക്കേണ്ട എന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം ഉണ്ടായി. അതേസമയം ഇന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വീഡിയോ സതീഷിനെ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ഇന്ന് തന്നെ പ്രതിപക്ഷ നേതാവിനെയും പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ പ്രതിപക്ഷനേതായ വി ഡി സതീശൻ ഇരിക്കുമ്പോൾ മുൻ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇത്തവണ പ്രതിപക്ഷ നേതാവായി മാറുകയാണ്.



