തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തത് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്ത്തി എന്ന് റിപ്പോർട്ട്. എഐസിസി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരത്തു നിന്നും രമേശ് ചെന്നിത്തല പോയതായും റിപ്പോർട്ട്. കൂടാതെ ഗുരുവായൂരിലേക്ക് ആണ് പോയതെന്നും സൂചന. സമവായം എന്ന രീതിയിലും മുതിർന്ന കോൺഗ്രസ് നേതാവ് എന്ന രീതിയിലും രമേശ് ചെന്നിത്തലയെ പരിഗണിക്കും എന്ന് അദ്ദേഹത്തിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. മാത്രമല്ല മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അണികൾ കടിപിടി കൂടുമ്പോൾ പാർട്ടിക്ക് തലവേദന ഉണ്ടാകാത്ത നിലപാട് സ്വീകരിച്ചതുകൊണ്ടും കേന്ദ്രം അഴിയും എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിഭാഗത്തിന്റെയും പ്രതീക്ഷ. എന്നാൽ എല്ലാ പ്രതീക്ഷകളും കെടുത്തി കൊണ്ടാണ് പിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മാത്രമല്ല അനു നയനീക്കത്തിനു വേണ്ടി എഐസിസി നേതൃത്വം ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹം വളരെ വൈകാരികമായാണ് പ്രതികരിച്ചതെന്നും വിവരം.



