കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിമുതൽ വാടകവീട്ടിൽ. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിൽ വാടക വീട് എടുത്തു. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയാൽ താമസിക്കുക ഇനി ഈ വീട്ടിലായിരിക്കും. പ്രതിപക്ഷത്തെ നയിക്കുക ആരാണ് എന്ന ചോദ്യത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്ക് പദവി ഒഴിയുന്നതോടെ താമസം മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ (പിബി) അംഗങ്ങൾക്കായി പാർട്ടി അനുവദിക്കുന്ന താമസസൗകര്യമാണിത്. പുതിയ വീട്ടിലേക്ക് ക്ലിഫ് ഹൗസിലെ തന്റെ പ്രിയപ്പെട്ട വളർത്തുനായ റോബിയെയും അദ്ദേഹം കൊണ്ടുപോകും.
അതേസമയം തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും എന്ന് വിമർശനം. എം.വി ഗോവിന്ദന്റെ ശൈലി പ്രത്യേകിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്തത് ശരിയായില്ല.പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും പരസ്പരമുള്ള ഒരു ഫോക്കസ് ആണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്.തിരഞ്ഞെടുപ്പിൽ സിപിഐയുടെ പല അണികളും യുഡിഎഫിന് ക്രോസ് വോട്ട് ചെയ്തതും തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി മാറിയെന്നും ആരോപണം.



